ദമ്മാം. ഏഴ് വർഷമായി ഈസ്റ്റേൺ പ്രോവിൻസ് കേന്ദ്രീകരിച്ച് ഈസ്റ്റേൺ പ്രോവിൻസ് മലയാളം എന്നപേരിൽ പ്രവർത്തിക്കുന്ന ഇ പി എം ഓൺലൈൻ മീഡിയയുടെ ഏഴാംവാർഷിക ആഘോഷത്തിന്റെ ഭാഗമായി ദമ്മാം ദൽമൂൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കലാസന്ധ്യയിൽ ആയിരത്തിൽ പരം ആളുകൾ പങ്കെടുത്ത് പരിപാടി വിജയമാക്കി. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും ആൽബം രാജയിതാവും അഭിനേതാവുമായ സലീം കോടത്തൂർ, പിന്നണി യുവഗായിക ജിൻഷാഹരിദാസ്,അൻഷിദ് കാലോടി,കല്യാണി ബിനു,മഹ്‌റൂഫ് വേങ്ങര,സരിതാനിതിൻ,ഡോ :അൻഷിക ധീജിത്ത്,സഹീർ മജ്ദാൽ,ഡോ അമിത ബഷീർ,ഷമീഹസമദ് എന്നിവരാണ് കലാസന്ധ്യയെ നയിച്ചത്.ഇസ്മായിൽ പുള്ളാട്ട് അദ്ധ്യക്ഷത വഹിച്ച ഏഴാംവർഷആഘോഷ ചടങ്ങ് മുഹമ്മദ് കുട്ടി കോഡൂർ ഉദ്ഘടാനം ചെയ്തു.ഇ പി എം ഓൺലൈൻ മീഡിയയയുടെ പുതിയ ലോഗോ കാദർ ചെങ്കള പ്രകാശനം ചെയ്തു. റഹ്മാൻ കാരയാട്, അബ്ദുൽ ഹഖ് അൽ ഖാതിം,മുജീബ് കളത്തിൽ, ആലിക്കുട്ടി ഒളവട്ടൂർ,ജമാൽ വല്ല്യാപ്പള്ളി, സുബൈർ ഉദിനൂർ,ഷരീഫ് ചോല,ഹുസൈൻ എ അർ നഗർ,നൗഷാദ് തിരുവനന്തപുരം,ഇഖ്‌ബാൽ ആനമങ്ങാട്,അസീസ് എരുവാട്ടി,ഒ പി ഹബീബ്,മുജീബ് കളത്തിൽ,റിയാസ് പറളി,മുഹമ്മദ് താനൂർ,സക്കീർ വെള്ളക്കടവ്,നജീബ് ചീക്കിലോട്,ഷബ്‌ന നജീബ്, ഷാജിദ നഹ,കുഞ്ഞുമുഹമ്മദ് റുവൈ,ആമീൻ കളിയാക്കവിള അൻവർ ഷാഫി വളാഞ്ചേരി,ആഷിഖ് ചേലാമ്പ്ര,എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മഹ്ഷൂക് റഹ്‌മാൻ സ്വാഗതവും ഫാസിൽ വളാഞ്ചേരി നന്ദിയുമർപ്പിച്ചു.എൻ പി ഹനീഫ സാഹിബ് മെമ്മോറിയൽ സേവന പുരസ്‌കാരം ഹുസൈൻ നിലമ്പൂരിന് അബ്ദുൽ ഹഖ് അൽ ഖാതിം ചടങ്ങിൽ വെച്ച് കൈമാറി.ഈസ്റ്റേൺ പ്രൊവിൻസിലെ ഫുട്ബോൾ രംഗത്ത് നിന്ന് പ്രിൻസ് പറശിനെയും,മുഹമ്മദ് സാദിഖിനെയും,ക്രിക്കറ്റിൽ നിന്ന് സുലൈമാൻ അലി മലപ്പുറം, നജ്മുസമാൻ ഐക്കരപ്പടി,ബാലു ബിജു,മുഹമ്മദ് റാഷിദ് എന്നിവരെയും, ബാഡ്മിന്റണിൽ നിന്നും ശിഹാബ് മുഹമ്മദ് കെ പിയെയും, ബിസ്നസ് രംഗത്തും ചാരിറ്റി രംഗത്തും പ്രവർത്തിക്കുന്ന, ഷരീഫ് ചോല, അമീൻ കളിയാക്കവിള,സമദ് വേങ്ങര എന്നിവർക്കും, ഇ പി എം പ്രതിനിധികളായ റഹ്മാൻ കാരയാട്, മുജീബ് കളത്തിൽ,ഫ്രീസിയ ഹബീബ്,സഹീർ മജ്ദാൽ,അനു രാജേഷ്,ഷിറാഫ് മൂലാട്, ഫൈസൽ ഇരിക്കൂർ,അപർണ്ണ രവി,കെ പി അസ്മാബി,ദിൽഷാന മുറൂജ്, റിൻദ ഫെമിൻ,നിമിഷ ചേലാമ്പ്ര എന്നിവർക്കും ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ കൈമാറി.