ഇഖ്റ കെയർ മൈലാഞ്ചി മൊഞ്ച്

By : Ralish MR , Oman .

സലാല : ഇഖ്‌റ കെയർ വനിതാ വിഭാഗം സംഘടിപ്പിച്ച മൈലാഞ്ചി മൊഞ്ച് (മൈലാഞ്ചിയിടൽ മത്സരം ) ഇഖ്‌റ കോണ്ഫറൻസ് ഹാളിൽ ലോക കേരള സഭാ അംഗം ഹേമാ ഗംഗാധാരൻ ഉദ്ഘാടനം ചെയ്തു. സലാല അടുക്കള കൺവീനർ ഷാഹിദ കലാം, ഫെമിന ഫൈസൽ, സഫ്ന നസീർ എന്നിവർ സംസാരിച്ചു. റംസിന സൈഫുദ്ധീൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോർഡിനേറ്റർ നസ്രിയ തങ്ങൾ സ്വാഗതവും ആരിഫ റസാഖ് നന്ദിയും പറഞ്ഞു. നാല്പതോളം പേര് മാറ്റുരച്ച മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം സുമയ്യ ജബ്ബാർ ,രണ്ടാം സ്ഥാനം ഹമീഷ, മൂന്നാം സ്ഥാനം ലിദിയ ജസ്റ്റസ് & റൈഹാന നവാസ് എന്നിവർ പങ്കിട്ടു. ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഫിയോണ ,രണ്ടാം സ്ഥാനം ഫാത്തിമ സഫർ, മൂന്നാം സ്ഥാനം, ശിവന്യ എന്നിവർ പങ്കു വെച്ചു .ഇഖ്റ കെയർ വനിതാ വിഭാഗം രക്ഷധികാരി റസ്ബീന സാലിഹ്, ഫർസാന നൗഷാദ്, ആശാ ദിനേശ്, എന്നിവർ പരിപാടി നിയന്ത്രിച്ചു.