സലാല : ഇക്ര കെയർ ഓരോ വർഷവും തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും നല്ല സാമൂഹ്യ പ്രവർത്തകനുള്ള നൗഷാദ് നാലകത്ത് സ്മാരക അവാർഡ് റസ്സൽ മുഹമ്മദിന് സമർപ്പണവും ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ. സനാതനനെ ആദരിക്കലും. നാളെ വൈകുന്നേരം 7 30ന് സലാല ലുബാൻ പാലസിൽ നടക്കും. പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി മുഖ്യാതിഥിയായി പങ്കെടുക്കും. ഗഫാർ മേഖല ലേബർ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ നായിഫ് ശാന്ഫരി സലാലയിലെ വിവിധ സംഘടനാ നേതാക്കൾ പരിപാടിയിൽ സംബന്ധിക്കുമെന്ന് ചെയർമാൻ ഡോക്ടർ ഷാജിത് മരുതോറയും കൺവീനർ സാലിഹ് തലശ്ശേരിയും അറിയിച്ചു.