മസ്കത്ത്: റണ്‍വേയിലൂടെ ഓടുന്നതിനിടയില്‍ ചിറകുകള് കൂട്ടിയിടിച്ചതിനത്തെുടര്ന്ന് തെഹ്റാനില്‍നിന്ന് മസ്കത്തിലേക്കുള്ള ഒമാന്‍ എയര്‍ വിമാനം വൈകി. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ഒമാന്‍ എയറിന്‍െറ ഡബ്ള്യു.വൈ 737 ബോയിങ് വിമാനം മഹന്‍ എയര്‍ കമ്പനിയുടെ എയര്‍ബസ് 310 വിമാനത്തിന്‍െറ ചിറകുമായാണ് കൂട്ടിയിടിച്ചത്.
ചിറകിന്‍െറ ഭാഗം സമീപത്തുകൂടി കടന്നുപോയ വിമാനത്തിന്‍െറ ചിറകുതട്ടി മുറിഞ്ഞുപോയതായി ഒമാന്‍ എയര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ളെന്നും ഒമാന്‍ എയര്‍ അറിയിച്ചു. ഒമാന്‍ എന്‍ജിനീയറിങ് വിഭാഗം എത്തി പരിശോധന നടത്തിയശേഷമാകും വിമാനം മസ്കത്തിലേക്ക് പറക്കുക.
യാത്രക്കാര്‍ക്ക് ബദല്‍ സൗകര്യം ഏര്‍പ്പെടുത്തിയതായും ഒമാന്‍ എയര്‍ അറിയിച്ചു.
ഇറാന് വാര്‍ത്താ ഏജന്‍സിയും സംഭവം സ്ഥിരീകരിച്ചു. മഹന്‍ എയര്‍ബസിന് തകരാര്‍ ഒന്നും സംഭവിച്ചില്ളെന്നും ഒമാന്‍ എയര്‍ വിമാനത്തിന്‍െറ ചിറകിന്‍െറ ഭാഗം മാറ്റേണ്ടിവന്നതായും ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.