ടെഹ്‌റാൻ: മുൻ ഇറാൻ പ്രസിഡണ്ട് ആയത്തുള്ള അകബർ ഹാഷ്മി റഫ്സജ്ഞാനി അന്തരിച്ചു, ഹൃദയാഘാദം ആണ് മരണ കാരണം എന്ന് ഇറാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയിതു.82 വയസായിരുന്നു ,ഹൃദരോഗത്താൽ ചികിത്സയിൽ ആയിരുന്ന ഇദ്ദഹം ഞായറാഴ്ച ഉച്ചക്കാണ് മരണത്തിന് കീഴടങ്ങിയത്.ഇറാന്റെ ചരിത്ര പടയോട്ടങ്ങളിൽ ഏറെ പങ്കുവഹിച്ച നേതാവായിരുന്നു റഫ്സജ്ഞാനി .1934 ആഗസ്ത് 25 ന് ആയിരുന്നു ജനനം 1989 മുതൽ 1997 വരെ ഇറാന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു.ശവസംസ്‍കാരം ഔദ്യോഹിക ബഹുമതികളോടെ ചൊവാഴ്ച ടെഹ്‌റാനിൽ നടക്കും.