ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി ഒമാൻ സന്ദർശിച്ചു

iran prasidentമസ്കറ് : ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി ഓമനിലെത്തി,ഒമാൻ സുൽത്താനുമായി നടത്തിയചർച്ച ക്കു ശേഷം ഉച്ചയോടെ അദ്ദേഹവും സംഘവും കുവൈറ്റിലേക്ക് തിരിച്ചു.ഇറാനും ജി.സി.സി രാഷ്ട്രങ്ങളുമായി പ്രത്യേകിച്ച് സൗദി അറേബ്യയും ബഹ്റൈനുമായും നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന്‍െറ ഭാഗമായുള്ള തന്ത്രപ്രധാന ചര്‍ച്ചകളുടെ ഭാഗമായാണ് ഇറാന്‍ പ്രസിഡന്‍റിന്‍െറ സന്ദര്‍ശനമെന്ന് വിലയിരുത്തപ്പെടുന്നു.ഒമാൻ സുൽത്താന്റെയും,കുവൈറ്റ് അമീറിന്റെയും ക്ഷണം സ്വീകരിച്ചാണ് ഇറാൻ പ്രസിഡന്‍റിന്‍െറയും സംഘത്തിന്‍െറയും സന്ദര്‍ശനമെന്ന് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിറിപ്പോര്‍ട്ട് ചെയ്തു. മസ്കറ്റ് അൽ അലാം പാലസിൽ എത്തിയ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൗഹാനിയെ , ഒമാൻ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ് സ്വീകരിച്ചു. കാബിനറ്റ് മന്ത്രിമാര്‍, പ്രസിഡന്‍റിന്‍െറ ഉപദേശകര്‍, സ്വകാര്യ മേഖലയില്‍നിന്നുള്ള പ്രതിനിധികള്‍ എന്നിവര്‍ പ്രസിഡന്‍റിന്‍െറ സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ മനാമയില്‍ നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ യോഗത്തില്‍ ഇറാനുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള സന്നദ്ധത അംഗരാജ്യങ്ങള്‍ അറിയിച്ചിരുന്നു. നല്ല അയല്‍പക്ക ബന്ധം, മറ്റു രാഷ്ട്രങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാതിരിക്കല്‍, സ്വയംഭരണാവകാശത്തെ മാനിക്കല്‍ എന്നീ അടിസ്ഥാന തത്ത്വങ്ങളിലൂന്നിയുള്ള ചര്‍ച്ചക്ക് ജി.സി.സി രാഷ്ട്രങ്ങളുടെ സന്നദ്ധത അറിയിച്ച് കുവൈത്ത് വിദേശകാര്യമന്ത്രി കഴിഞ്ഞമാസം തെഹ്റാന്‍ സന്ദര്‍ശിച്ചിരുന്നു.
2011 മുതലാണ് ഒമാന്‍ ഒഴിച്ചുള്ള ജി.സി.സി രാഷ്ട്രങ്ങളുമായി ഇറാന്‍െറ ബന്ധം വഷളാകുന്നത്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ തെഹ്റാനിലെ സൗദി എംബസി ജനക്കൂട്ടം ആക്രമിച്ചതിനെ തുടര്‍ന്ന് സൗദിയും ബഹ്റൈനും തെഹ്റാനുമായുള്ള നയതന്ത്രബന്ധം മുറിച്ചിരുന്നു.ഇറാനുമായി എന്നും ഊഷ്മള ബന്ധം നിലനിര്‍ത്തുന്ന ഒമാന്‍െറ മധ്യസ്ഥതയിലാണ് ആണവകരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നത്. യമന്‍ അടക്കം വിഷയങ്ങളിലും ഒമാന്‍ മധ്യസ്ഥത പുലര്‍ത്തിവരുന്നുണ്ട്.ഇപ്പോഴത്തെ രാഷ്ട്രീയ സഹജര്യത്തിൽ ഇറാൻ പ്രസിഡന്റിന്റെ ഒമാൻ,കുവൈറ്റ് സദർശനത്തെ വളരെ പ്രധാനായതോടെ ആണ് അറബ് ലോകം നോക്കി കാണുന്നത് .