ദുബായ്;ഒമാൻ : രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ച് ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിൽ വിട്ടുകിട്ടാൻ രാജ്യാന്തര തലത്തിൽ ഇറാനുമേൽ സമ്മർദം ഏറുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു ബ്രിട്ടീഷ് എണ്ണക്കപ്പൽ ഇറാൻ കസ്റ്റഡിയിൽ എടുത്തത്.രാജ്യാന്തര അതിർത്തി ലംഘിച്ചു ഇറാനിയൻ മൽസ്യബന്ധബോട്ടിനെ ഇടിച്ചു നിർത്താപോയി എന്നായിരുന്നു എണ്ണക്കപ്പലിനെത്തിരെ ഉള്ള ഇറാന്റെ ആരോപണം.എന്നാൽ ഈ ആരോപണം ബ്രിട്ടൻ നിഷേധിച്ചു.അജ്ഞാത ബോട്ടുകളും ഒരു ഹെലികോപ്റ്ററും കപ്പലിനു സമീപത്തെത്തിയ ശേഷമാണ് കപ്പൽ പെട്ടെന്ന് ഗതിമാറി സഞ്ചരിക്കാൻ തുടങ്ങിയതെന്ന് ഉടമകൾ അറിയിച്ചു.എല്ലാ രാജ്യാന്തര നിയമങ്ങളും പാലിച്ചാണു കപ്പൽ പ്രവർത്തിക്കുന്നത്. യുകെ, സ്വീഡൻ സർക്കാരുകളുമായി ബന്ധപ്പെട്ട് വരികയാണെന്നും ഉടമകൾ വ്യക്തമാക്കി.എന്നാൽ കപ്പലിലെ 23 ജീവനക്കാരിൽ 18 പേർ ഇന്ത്യക്കാരാണ് ഇന്ത്യക്കു പുറമെ റഷ്യ, ലാത്വിയ, ഫിലിപൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ഉണ്ടെന്നാണ് സൂചന.സൗദിയിലേക്ക് എണ്ണ നിറക്കാൻ വന്ന കപ്പലാണ് സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ചാണ് ബ്രിട്ടീഷ് കപ്പൽ ഇറാൻ പിടിച്ചെടുത്തത്. ഇറാന്റെ പുതിയ നീക്കത്തിന് പിന്നാലെ മേഖലയിൽ പുതിയ രാഷ്ട്രീയ അന്തരീക്ഷം രൂപപെടുകയാണ്. പുതിയ സാഹചര്യം രൂപപെട്ടതോടെ സൗദിയിലേക്ക് കൂടുതൽ അമേരിക്കൻ പട്ടാളക്കാർ തിരിച്ചിട്ടുണ്ട്. ഇന്ത്യക്കാരെ വിട്ടുകിട്ടാൻ ഇന്ത്യ ഇറാനുമായി നയതന്ത്ര ഇടപെടൽ ആരംഭിച്ചതായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു ജീവനക്കാരിൽ ആർക്കും പരുക്കില്ല. എല്ലാവരും സുരക്ഷിതരാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു.കപ്പൽ ഇപ്പോൾ ജീവനക്കാരുടെ നിയന്ത്രണത്തിലല്ലെന്ന് ഉടമകളായ സ്വീഡിഷ് കമ്പനി സ്റ്റെനാ ബൾക്ക് അറിയിച്ചു.സ്വതന്ത്ര എണ്ണ ഗതാഗതം തടസ്സപ്പെടുത്തുന്ന ഇറാന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ബ്രിട്ടൺ രംഗത്തെത്തി. കപ്പൽ ഉടൻ വിട്ടയച്ചിലെങ്കിൽ ഇറാൻ ഗുരുതര പ്രത്യഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ബ്രിട്ടൺ വിദേശകാര്യ സെക്രട്ടറി ജെർമ്മി ഹോണ്ട് മുന്നറിയിപ്പ് നൽകി