മനാമ : ഇന്ത്യൻ സോഷ്യൽ ക്ലബ് സലാലയുടെ ഭാഷാ വിഭാഗമായ കേരളാ വിംഗ് ഒന്നാം വാർഷീകാഘോഷവും യുവജനോത്സവം 2019 ന്റെ ഉദ്ഘാടനവും നവംമ്പർ 29 ന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് സലാലയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയിൽ പ്രശസ്ത മോഹിനിയാട്ടം നർത്തകി പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി ടീച്ചർ മുഖ്യാതിഥി ആയിരിക്കും. അന്നേ ദിവസം കാലത്ത് ക്ഷേമാവതി ടീച്ചർ നേത്യത്വം നൽകുന്ന ക്ലാസിക്കൽ ന്യത്തത്തെക്കുറിച്ചും മോഹിനിയാട്ടത്തെക്കുറിച്ചുമുള്ള ഏകദിന ശില്പശാലയും ഉണ്ടായിരിക്കും. വൈകുന്നേരം നക്കുന്ന പൊതുപരിപാടിയിൽ യുവജനോത്സവത്തിന്റെ ഉദ്ഘാടനം ക്ഷേമാവതി ടീച്ചർ നിർവ്വഹിക്കുന്നതാണ്. തുടർന്ന് സലാലയിലെ കലാകാരൻമ്മാർ അവതരിപ്പിക്കുന്ന കലാ പരിപാടിയും ഉണ്ടായിരിക്കുന്നതാണ്. പത്രസമ്മേളനത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ മൻപ്രീത് സിംഗ്, കേരള വിംഗ് കൺവീനർ സുരേഷ് ബാബു, കോ. കൺവീനർ ഡോ: ഷാജി, കൾച്ചറൽ സെക്രറി വിനയകുമാർ , മറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.