മനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ കോവിഡ് മഹാമാരി ഉയർത്തുന്ന വെല്ലുവിളികളെ മറികടന്ന് സ്കൂൾ കലണ്ടറിലെ വിവിധ പ്രത്യേക ദിനങ്ങൾ വളരെ ആവേശത്തോടെ ഓൺലൈനിൽ ആഘോഷിച്ചു. ജൂൺ 21 നു റിഫ കാമ്പസിലെ വിദ്യാർഥികൾ അന്താരാഇന്ത്യൻ സ്കൂളിന് എല്ലായ്പ്പോഴും ഒരു ഓൺലൈൻ സാന്നിധ്യവും വെർച്വൽ സാങ്കേതിക വിദ്യയും ഉണ്ടായിരുന്നുവെന്നും അത് പഠിതാക്കളുടെ ഹൃദയത്തിലേക്ക് പഠന അനുഭവം സന്നിവേശിപ്പിക്കുന്നത് എളുപ്പമാക്കിഎന്നും സ്കൂൾ സെക്രട്ടറി സജി ആന്റണി പറഞ്ഞു.നാലു വയസും അതിൽക്കൂടുതലുമുള്ള കുരുന്നു പഠിതാക്കൾ ഇപ്പോൾ പുതിയ ഡിജിറ്റൽ സാങ്കേതിക വി ദ്യകളിലൂടെ പഠനാനുഭവങ്ങൾ സ്വായത്തമാക്കുകയാണെന്നു റിഫ കാമ്പസ് പ്രിൻസിപ്പൽ പമേ ല സേവ്യർ പറഞ്ഞു. കുട്ടികൾക്കായുള്ള ഓൺലൈൻ ക്ളാസ് സമയം വിദ്യാർത്ഥികൾ പരമാവധി
ഉപയോഗപ്പെടുത്തുന്നു. ഇക്കാര്യത്തിൽ രക്ഷാകർതൃ സമൂഹത്തിന്റെ സഹകരണം മാതൃകാപരമാണെന്നും അവരോട് ആത്മാർത്ഥമായ നന്ദി അറിയിക്കുന്നുവെന്നും പമേല സേവ് യർ പറഞ്ഞു. ഓൺലൈൻ ക്ളാസുകളിലൂടെ പരിസ്ഥിതി ശാസ്ത്രം, അടിസ്ഥാന ഗണിത കഴിവുകൾ, പ്രാദേശിക ഭാഷകൾ, സാംസ്കാരിക അവബോധം, ആവിഷ്കാരം തുടങ്ങിയ മേഖലകളിലുടനീളം വിദ്യാർത്ഥികൾക്ക് അറിവും പ്രധാന കഴിവുകളും നൽകുന്നു . ഡിജിറ്റൽ സാങ്കേതിക വിദ്യകളിലൂടെ കുരുന്നുകൾക്ക് പുതിയ കഴിവുകൾ പകർന്നു നൽകാനും മികച്ച പഠനാനുഭവങ്ങൾ സമ്മാനിക്കാനും ഇന്ത്യൻ സ്കൂൾ സ്കൂളിനു സാധിക്കുന്നു. അധ്യാപകരുടെ പ്രചോദനാത്മക പഠന വീഡിയോകൾക്കു സോഷ്യൽ മീഡിയയുടെ വിവിധ കോണുകളിൽ നിന്ന് അഭിനന്ദനങ്ങൾ ലഭിച്ചുവരുന്നു.







