ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ ഭരണം പ്രൊഗ്രസീവ് പാരന്റ്സ് അലൈയന്‍സിനു

ഇസ ടൌൺ : ബഹ്‌റൈൻ ഇന്ത്യന്‍ സ്കൂളിന്റെ പുതിയ ഭരണസമിതിയിലേക്കുള്ള തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണസമിതി ചെയര്‍മാനായ പ്രിന്‍സ് നടരാജന്‍ നയിച്ച പ്രൊഗ്രസീവ് പാരന്റ്സ് അലൈയന്‍സ് ഏഴ് സീറ്റുകളില്‍ ആറും നേടി ഭരണം നിലനിര്‍ത്തി. യുപിപി ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്ന അജയ് കൃഷ്ണനാണ് പിപിഎ പാനലിന്റെ പുറത്ത് നിന്ന് വിജയിച്ച ഏക സ്ഥാനാര്‍ത്ഥി.
സ്ഥാനാർത്ഥികളും ആകെ ലഭിച്ച വോട്ടും
പ്രിന്‍സ് എസ് നടരാജന്‍: 2143 .സജി ആന്റണി : 1810 ,പ്രേമലത എന്‍ എസ് 1704 , ബിനു മണ്ണില്‍ വര്‍ഗീസ് 1698
രാജേഷ് എം എൻ : 1679 ,ജാഫര്‍ മൈ ദാനി: 1669 .

അജയ് കൃഷ്ണന്‍ വിശ്വനാഥന്‍ പിള്ള: 1597(യുപിപി)