

‘കൊറോണ വൈറസ് കാരണം ഒന്നര വർഷമായി സ്‌കൂൾ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ മുടി വളർത്താൻ തീരുമാനിച്ചു. മുടി നീളം കൂടിയപ്പോൾ കാൻസർ രോഗികകൾക്കായി ദാനം ചെയ്യാൻ ആലോചിച്ചു. ക്യാൻസർ രോഗികളെ പിന്തുണയ്ക്കുന്ന ബഹ്‌റൈൻ കാൻസർ സൊസൈറ്റിയെക്കുറിച്ച് അറിഞ്ഞു. അവരെ ബന്ധപ്പെടുകയും മുടി ദാനം ചെയ്യുകയുമായിരുന്നു.’
ഏഴാം ക്ലാസ് വിദ്യാർത്ഥിയായ കേതൻ ഇന്ത്യൻ പ്രവാസികളായ മോഹനൻ പിള്ളയുടെയും രാജീ മോഹനന്റെയും മകനാണ്. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ വിദ്യാർത്ഥിയുടെ കാരുണ്യ പ്രവർത്തനത്തെ അഭിനന്ദിച്ചു.