മനാമ : കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കുക എന്ന ശീർഷകത്തിൽ മരിച്ച പ്രവാസികളുടെ കുടുംബങ്ങളുടെ പുനരധിവാസം ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രി ക്ക് അയക്കുന്ന മാസ് പെറ്റീഷന് തുടക്കമായി. ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് അലിഅക്ബർ ന്റെ അധ്യക്ഷതയിൽ നടന്ന ഓൺലൈൻ യോഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ജവാദ് പാഷ മാസ് പെറ്റീഷന്റെ ഉത്ഘാടന കർമം നിർവഹിച്ചു . പ്രവാസികൾക്ക് വേണ്ടി ഉള്ള ഈ ഉദ്യമത്തിൽ എല്ലാവരും പങ്കാളികൾ ആകണം എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് സ്വാഗതം പറഞ്ഞ യോഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി സെക്രട്ടറി യുസുഫ് അലി ആശംസ അറിയിച്ചു
പെറ്റീഷന്‍ ലിങ്ക്
https://bit.ly/3dr356A