മനാമ : ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം മുഹറക് ഇസ്ലാഹി സെന്ററിൽ വച്ചു ഇഫ്താർ സംഗമം സങ്കെടുപ്പിച്ചു.
രണ്ടു വർഷമായി നാടിനെ നടുക്കിയ കൊറോണ മഹാമാരിക്ക് ശേഷം ബഹറൈനിലെ സ്‌ത്രീകളേയും കുട്ടികളെയും ഉൾപ്പെടുത്തി ഇഫ്താർ സങ്കെടുപ്പിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട് എന്നും ഈ സമയത്തു കൊറോണ മഹമാരിയിൽ നമ്മെ വിട്ടു പോയ പലരും ഇന്ന് കൂടെ ഇല്ല എന്ന വേദനയും പങ്കുവച്ചു
വർത്തമാന കാല ഇന്ത്യൻ സാഹചര്യത്തിൽ പ്രവാസികൾ പരസ്പ്പരം സ്നേഹതോടെയും , സാഹോദര്യത്തിലും സഹവർത്ഥിതത്തോടെയും ഐക്യപ്പെട്ടു കൊണ്ട് മാനവികതയുടെ വീണ്ടെടുപ്പിന് യാതാർഥ്യം മനസ്സിലാക്കി ഐക്യ പെട്ടു കൊണ്ട് നമുക്ക് മുന്നേറാൻ കഴിയേണ്ടതുണ്ട് എന്നു യോഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരള പ്രസിഡന്റ് സൈഫ് അഴിക്കോട് പറഞ്ഞു
ജോയിന്റ് സെക്രട്ടറി അസീർപാപ്പിനിശ്ശേരി , സകരിയ ചാവക്കാട് , മുസ്തഫ തൃശൂർ , ,അലി അക്ബർ , റഫീഖ് അബ്ബാസ്, ഫൈസൽ കൊല്ലം , എന്നിവർ പങ്കെടുത്തു
അബൂബക്കർ സിദ്ദിഖ് റമദാൻ സന്ദേശം നൽകി വളണ്ടിയർ പ്രവർത്തനത്തിന് മുസ്തഫ ടോപ്പ്മാൻ,ഷഫീക് വടകര എന്നിവർ നേതൃത്വം നൽകി
ജനറൽ സെക്രട്ടറി വി .കെ മുഹമ്മദലി സ്വാഗതവും , ടീ. എം.സി മൊയ്‌തി നന്ദിയും പറഞ്ഞു