മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം മലയാളം വിഭാഗം ഹൂറ നൂഫ് ഗാർഡനിൽ പേരെന്റ്സ് മീറ്റ് സംഘടിപ്പിച്ചു. ഇലക്ട്രോണിക്സ് യുഗത്തിൽ തന്നിലേക്ക് മാത്രം ചുരുങ്ങി കൊണ്ടിരിക്കുന്ന പുതു തലമുറയെ സമൂഹത്തിനു ഉപകാര പെടുന്ന തരത്തിൽ കൈപിടിച്ചു ഉയർത്തുന്നതിൽ രക്ഷിതാക്കള്‍ക് ഉള്ള പങ്ക് വലുതാണെന്നും നിർബന്ധ ബുദ്ധിയോടയല്ലാതെ കാര്യങ്ങളെ ബോധ്യപ്പെടുത്തി കൊണ്ട് മാത്രമേ സാമൂഹിക ഉത്തരവാദിത്വം ഉള്ള പുതിയ തലമുറയെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ എന്നും ക്ലാസ് നയിച്ച മോട്ടിവേഷന്‍ സ്പീക്കറും കൗണ്സിലിംഗ് രംഗത്തെ പ്രമുഖയുമായ അമൃത രവി പറഞ്ഞു.
ഇന്ത്യൻ സോഷ്യൽ ഫോറം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസിന്റെ അധ്യക്ഷതയിൽ ചേർന്ന പേരന്റസ് മീറ്റിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് സൈഫ് അഴിക്കോട് ആശംസ അർപ്പിച്ചു സംസാരിച്ചു. സെൻട്രൽ കമ്മറ്റി വെൽഫയർ കൺവീനർ യൂസഫ് അലി സ്വാഗതവും വനിതാ വിഭാഗം പി ആർ കോർഡിനേറ്റർ സൗമി ശംജീർ നന്ദിയും പറഞ്ഞു.