മനാമ :മതാനുഷ്ഠാനം, സമരായുധം തുടങ്ങിയ പരിചിതമായ മാനങ്ങള്‍ക്ക് അപ്പുറത്ത് ഓര്‍ത്തോപ്പതിയില്‍ ഉപവാസം, ശരീരത്തെ സ്വയം ചികിത്സിക്കാനും അതിന്‍റെ നൈസര്‍ഗീകമായ കുറ്റമറ്റ പ്രകൃതിയിലേക്ക് തിരിച്ചു കൊണ്ട് പോകാനുമുള്ള ചികിത്സ കൂടിയാണ്. മനുഷ്യന്‍റെ ആരോഗ്യകരമല്ലാത്ത ഭക്ഷണം ഹാനികരമായ ശീലങ്ങള്‍ തുടങ്ങിയവയിലൂടെ താളംതെറ്റുന്ന ജയാപചയ പ്രവര്‍ത്തങ്ങളെ പ്രകൃതിയുടെ താളത്തിലേക്കും ക്രമത്തിലേക്കും ക്രമേണ വിധേയമാക്കുന്ന ഒരു രീതി കൂടിയാണ് ഉപവാസം. ഓര്‍ത്തോപതി, ഭക്ഷണക്രമം തുടങ്ങിയ വിഷയങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചകളിലായി നമ്മോടു സംസാരിച്ച ഡോ: പി എ രാധാകൃഷ്ണന്‍ വിഷയത്തിന്‍റെ അവസാന സെഷനിലൂടെ 25/06/2021 ന് വെള്ളിയാഴ്ച ഉച്ചക്ക് ബഹറൈന്‍ സമയം 2.00 മണിക്ക് സൂം പ്ലാറ്റ്ഫോമിലൂടെ ഉപവാസത്തെ അധികരിച്ച് നമ്മോട് സംസാരിക്കുന്നു. ചികിത്സകൊണ്ട് രോഗാതുരമാകുന്ന സാമൂഹീക വര്‍ത്തമാനത്തില്‍ നമുക്കേറെ ഉപകരിക്കുന്ന ഈ സെഷന്‍ ഉപയോഗപ്പെടുത്താന്‍ എല്ലാവരും താല്പര്യപ്പെടണമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഹംസ മേപ്പാടി അറിയിച്ചു .