ഒമാൻ : ആഗസ്റ്റ് അഞ്ചിനും ഏഴിനുമിടയിൽ അറിബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദത്തിന്റെ ഭാഗമായി ഒമാനിലെ പല ഗവർണറേറ്റുകളിലും ഇന്നലെ വൈകീട്ടോടെ ശക്തമായ മഴ ലഭിച്ചു .തലസ്ഥാനമായ മസ്കത്തിലടക്കം വിവിധ ഗവർണറേറ്റുകളിൽ മഴമേഘം വന്നെത്തിയതോടെ അന്തരീക്ഷ താപനിലയിൽ മാറ്റമുണ്ടായി .കഴിഞ്ഞ ആഴ്ചകളിലിത് 45 ഡിഗ്രി ഉയർന്ന ചൂട് ഇന്നലെ 30 മുതൽ 35 ഡിഗ്രി സെൽഷ്യസായിരുന്നു. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നാഷണൽ സെൻ്റർ ഫോർ എർലി വാണിംഗ് ഓഫ് മൾട്ടിപ്പിൾ ഹാസാർഡുകളുടെ ഏറ്റവും പുതിയ വിശകലനങ്ങൾ പ്രകാരം.വരും ദിവസങ്ങളിലും സുൽത്താനേറ്റിൻ്റെ ഭൂരിഭാഗം ഗവർണറേറ്റുകളിലും മേഘാവൃതമാകാനും . വടക്കൻ ഗവർണറേറ്റുകളെ ബാധിക്കുന്ന വിധത്തിൽ മഴ പെയ്യാനും സാധ്യതയുണ്ട് .കാലാവസ്ഥ വ്യതിയാനം മൂലം പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നിറയാൻ സാധ്യതയുണ്ടെന്നും വാഹനങ്ങൾക്ക് ദൃശ്യത പരിധി കുറയുമെന്നും ജാഗ്രതപാലിക്കണമെന്നും നിർദേശമുണ്ട്. ദോഫാർ ,സൗത്ത് അൽ ബാത്തിന, അൽ ദഖിലിയ, മസ്കത്ത്, നോർത്ത് അൽ ബാത്തിന, അൽ ദാഹിറ, അൽ ബുറൈമി, നോർത്ത് അൽ ഷർഖിയ, മുസന്ദം എന്നി ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴക്കും മിന്നലിനും സാധ്യതയുണ്ട്. വാദികൾ രൂപപ്പെടാനും വെള്ളപ്പൊക്കമുണ്ടാവാനും സാധ്യതയുണ്ടെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിപ്പുണ്ട്..