മൂന്നു വർഷത്തിനിടെ ജി സി സി രാജ്യങ്ങളിൽ 21,374 ഇന്ത്യക്കാർ മരണമടഞ്ഞതായി റിപ്പോർട്ട്

BY : VIDYA VENU

ബഹ്‌റൈൻ: മൂന്നു  വർഷത്തിനിടയിൽ  ജിസിസി രാജ്യങ്ങളിൽ  ആകെ 21,374  ഇന്ത്യക്കാർ മരണമടഞ്ഞതായി  ഔദ്യോഗിക കണക്കിൽ വ്യക്തമാക്കുന്നു . പാർലമെന്റിൽ അവതരിപ്പിച്ച  ചോദ്യത്തിന് കേന്ദ്രസർക്കാർ നൽകിയ മറുപടിയിലാണ് ഇതു വ്യക്തമാക്കിയത് .ബഹ്റൈനിൽ 2019 ൽ 211പേരും , 2020ൽ 303 പേരും  ,2021ൽ 352 ഇന്ത്യക്കാർക്കാണ്  ജീവഹാനി സംഭവിച്ചത്  . സൗദി അറേബ്യയയിലാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ മരിച്ചതെന്നും  റിപ്പോർട്ടുകളിൽ പറയുന്നു  . സൗദി അറേബിയയിൽ 2019ൽ ഇന്ത്യക്കാരുടെ മരണസംഖ്യ 2,353 എന്നാൽ അത്  2020  ആയപ്പോഴേക്കും  3,753 ആയി മാറി    . 2021 ൽ സൗദിയിൽ 2,328 ഇന്ത്യക്കാരാണ് മരിച്ചത്.യുഎഇയിൽ 2019ൽ മരണസംഖ്യ 1,751 പേരും   എന്നാൽ  2020 ൽ അത് 2,454 ആയി ഉയർന്നു.2021ൽ അത്  വീണ്ടും ഉയർന്നു  മരണസംഖ്യ 2,714 . മരണസംഖ്യ ഉയർന്ന കാലഘട്ടം  2020 മുതൽ 21വരെ ആണ്  കുവൈത്തിൽ 3,187 ഇന്ത്യക്കാരാണ് കഴിഞ്ഞ മൂന്നു വർഷങ്ങളിലായി മരിച്ചത് , 2019ൽ 707, 2020ൽ 1,279 , 2021 ൽ 1,201 എന്നിങ്ങനെയാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത് . ഖത്തറിൽ 2019 ൽ250ഉം 2020ൽ 385 ഉം 2021ൽ 420 പേരുമാണ് മരിച്ചത്.ഒമാനിൽ 913 ഇന്ത്യക്കാരാണ്  ജീവൻ നഷ്ടമായതെന്നും കണക്കുകൾ വ്യക്തമാക്കുന്നു . മിക്ക  രാജ്യങ്ങളിലും  കോവിഡ്  സമയത്താണ് മരണം കൂടുതൽസംഭവിച്ചിരിക്കുന്നത് .