ഐ വൈ സി സി ബഹ്റിന്റെ മൂന്നാമത് ചാർട്ടേർഡ് ഫ്ലൈറ്റ് പറന്നുയർന്നു

മനാമ:കോവിഡ് പ്രതിസന്ധി കാലത്ത് നാട്ടിൽ പോകുവാൻ സാധിക്കാത്ത പ്രവാസികൾക്ക് സഹായമായിട്ടാണ് ഐ വൈ സി സി ബഹ്‌റൈൻ ചാർട്ടേർഡ് വിമാനം ക്രമീകരിച്ചത്.കഴിഞ്ഞ രണ്ട് ഫ്ലൈറ്റുകൾ യഥാക്രമം കൊച്ചി,തിരുവന്തപുരം വിമാനത്താവളത്തിലേക്ക് ആയിരുന്നു.മൂന്നാമത് ഫ്ലൈറ്റ് ചാർട്ടേർഡ് വിമാനം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.164 മുതിർന്നവരും രണ്ട് കുട്ടികളും ഉൾപ്പടെ 166 യാത്രക്കാരാണ് ഇന്ന്(22/07/2020) രാവിലെ 8.40 ന് ബഹറിനിൽ നിന്നും പുറപ്പെട്ട ഗൾഫ് എയർ വിമാനത്തിൽ ഉണ്ടായിരുന്നത്.ഇന്ത്യൻസമയം 4.5 Pm ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്യും . കൊല്ലം പ്രവാസി അസോസിയേഷനും എക്സ്പ്രസ്സ് ട്രാവൽസുമായി സഹകരിച്ചാണ് മൂന്നാമത് ചാർട്ടേർഡ് വിമാനം ക്രമീകരിച്ചത്.ഇന്ന് രാവിലെ 5:30 ന് ബോർഡിങ് ആരംഭിച്ചു ,യാത്രക്കാർക്ക് ഐ വൈ സി സി ഭാരവാഹികളുടെ നേതൃത്വത്തിൽ ആവശ്യമായ നിർദേശങ്ങൾ നൽകിയാണ് യാത്രയാക്കിയത്.