ബഹ്റൈൻ : ഐവൈ സിസി വാർഷിക പുനസംഘടന നടപടികൾക്ക് തുടക്കമായി, ആദ്യഘട്ടത്തിൽ നടക്കുന്ന ഏരിയ സമ്മേളനങ്ങൾ നവംബർ 12 ന് പൂർത്തിയാകും, മനാമ ഏരിയ സമ്മേളനം കേ സിറ്റി ഹാളിൽ വെച്ച് നടന്നു, ദേശീയ പ്രസിഡൻ്റ് അനസ് റഹിം ഉദ്ഘാടനം ചെയ്തു,സെക്രട്ടറി എബി യോൺ അഗസ്റ്റിൻ ,മുൻ പ്രസിഡൻ്റ് വിൻസ് കൂത്തപ്പള്ളി,വൈസ് പ്രസിഡണ്ട് ഫാസിൽ വട്ടോളി എന്നിവർ സംസാരിച്ചു.
തുടർന്ന് കഴിഞ്ഞ വർഷപരിപാടികളുടെ അവലോകനവും ഉണ്ടായിരുന്നു, ഏരിയ പ്രസിഡൻ്റ് ജയഫർ അലി അധ്യക്ഷൻ ആയിരുന്നു,സെക്രട്ടറി അൻസാർ ടീ ഇ സ്വാഗതം പറഞ്ഞു. തുടർന്ന് ഭാരവാഹികളായി
പ്രസിഡൻ്റ് – ജയഫർ അലി,
വൈസ് പ്രസിഡൻ്റ് – മുഹമ്മദ് അനീസ് ,ജന.സെക്രട്ടറി – റോഷൻ ആൻ്റണി,ജോ.സെക്രട്ടറി – റാസിബ് K,ട്രഷറർ – മുഹമ്മദ് ജസീൽ എന്നിവരെയും
ഏരിയ എക്സിക്യുട്ടീവ് അംഗങ്ങൾ ആയി, ഫർസിൻ ജീലാനി,ഷഹാദ്,സുഹൈൽ ,സുലൈമാൻ,ഷെരീഫ് ,ഷാഹിദ് A, ദേശീയ എക്സിക്യുട്ടീവ് അംഗങ്ങൾ ആയി വിൻ സു കൂത്തപ്പള്ളി,ഫാസിൽ വട്ടോളി, ശ്രീജിത്ത് തോട്ടിൽ പാലം,അൻസാർ TE,സഫീർ പവുങ്ങാടൻ എന്നിവരെയും
പുതിയതായി രൂപീകരിച്ച ദേശീയ കൗൺസിൽ അംഗം ആയി സന്ദീപ് ശശീന്ദ്രനെയും തെരെഞ്ഞെടുത്തു.