ബഹ്റൈൻ : ഐ.വൈ.സി.സി ബഹ്റൈൻ, സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി ആരോഗ്യ സംരക്ഷണ ക്യമ്പയിന്റെ ഭാഗമായി അദില്യ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു, സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു,ഐ.വൈ.സി.സി യുടെ 46-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ്യാണിത്.2024 സെപ്റ്റംബർ 27 വെള്ളിയാഴ്ച രാവിലെ 8 മുതൽ നടക്കുന്ന ക്യാമ്പിൽ ” ടോട്ടൽ കൊളസ്ട്രോൾ, കിഡ്നി ഫങ്ഷൻ , ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, ലിവർ ഫങ്ഷൻ, യൂറിക് ആസിഡ്, ബോഡി മാസ് ഇൻടെക്സ് തുടങ്ങിയ ടെസ്റ്റുകളും സൗജന്യ ഡോക്ടർ കൺസൽട്ടേഷനും ലഭ്യമാണ്. മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും 36008770, 37509203, 37073177,38285008 എന്നി നമ്പറുകളിൽ ബന്ധപ്പെടുക.