ഐ.വൈ.സി.സി ബഹ്‌റൈൻ, മുഹറഖ് ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ 2025-2026 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സമീർ കണ്ണൂർ (പ്രസിഡന്റ്), റിയാസ് P (സെക്രട്ടറി), അൻഷാദ് റഹിം (ട്രഷറർ) എന്നിവരാണ് പുതിയ കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത്. വൈസ് പ്രസിഡന്റായി രതീഷൻ. കെ.പി, ജോയിന്റ് സെക്രട്ടറിയായി ജോജു പൊറിഞ്ചു എന്നിവരെയും കൺവെൻഷൻ തിരഞ്ഞെടുത്തു. സംഘടനയുടെ ജനാധിപത്യ രീതിയിലുള്ള പുനഃസംഘടനയുടെ ഭാഗമായാണ് മുഹറഖ് ഏരിയയിലും പുതിയ നേതൃത്വത്തെ കണ്ടെത്തിയത്.
രാജൻ ദേവർകോവിൽ, മാത്യു ജോർജ്, ഹംസ, ഇർഷാദ്, അൻസിൽ, നാദിർഷ എന്നിവരെ ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുത്തു. കൂടാതെ, മുഹറഖ് ഏരിയയെ പ്രതിനിധീകരിച്ച് അനസ് റഹീം, ഗംഗൻ മലയിൽ, മണികണ്ഠൻ ചന്ദ്രോത്ത്, ശിഹാബ് കറുകപത്തൂർ, രതീഷ് രവി എന്നിവരെ ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. 2025-2026 വർഷത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ സാന്നിധ്യത്തിലാണ് ഏരിയ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്.
വരും വർഷങ്ങളിൽ പ്രവാസി സേവന, ജനക്ഷേപ പ്രവർത്തനത്തിൽ സജീവമായി ഇടപെടാനും മുഹറഖ് മേഖലയിലെ സംഘടനാ പ്രവർത്തനങ്ങൾ ജീവകാരുണ്യ മേഖലയിൽ വ്യാപിപ്പിക്കാനും പുതിയ കമ്മിറ്റി മുൻകൈ എടുക്കും. സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങായി നിന്നുകൊണ്ടുള്ള ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.