മനാമ : ഐ.വൈ.സി.സി ഹിദ്ദ് – അറാദ് ഏരിയ പ്രസിഡന്റ് റോബിൻ കോശിയുടെ അധ്യക്ഷതയിൽ ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ ഉപാധ്യക്ഷൻ ഷംഷാദ് കാക്കൂർ ഉദ്ഘാടനം നിർവ്വഹിച്ചു. മിൽക്കെ ചലോ എന്ന പേരിൽ ഹിദ്ദ് മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ഹാളിൽ വെച്ച് നടന്ന പരിപാടി വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി മൗന പ്രാർത്ഥനയോടെയാണ് തുടക്കം കുറിച്ചത്.ഐ.വൈ.സി.സി ബഹ്റൈൻ മുൻ ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം മുഖ്യ പ്രഭാഷണം നടത്തി.ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി ആശംസകൾ അർപ്പിച്ചു സംസാരിച്ച ചടങ്ങിൽ,
” സാമൂഹിക നന്മക്ക് സമർപ്പിത യുവത്വമെന്ന ” സംഘടന ആപ്തവാക്യത്തെ കുറിച്ച് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ ട്രെഷറർ ബെൻസി ഗനിയുഡ് വാസ്റ്റിൻ സംസാരിച്ചു.പ്രവർത്തകർക്ക് ആരോഗ്യ വിഷയങ്ങളെക്കുറിച്ച് ബോധവൽക്കരണം ഉണ്ടാക്കുവാനായി ഡോക്ടർ ജെയ്സ് ജോയിയുടെ നേതൃത്വത്തിൽ ഡോക്ടർ ടോക്കും പരിപാടിയുടെ ഭാഗമായി നടന്നു.സംഘടനയുടെ പുതിയ മെമ്പർഷിപ് കാർഡുകൾ ഏരിയയിലെ സീനിയർ മെമ്പർമാരായ നിസാം എൻ.കെ, മനോജ് അപ്പുക്കുട്ടൻ, ഷറിൻ ജോർജ് എന്നിവർക്ക് ഷംഷാദ് കാക്കൂർ, രഞ്ജിത്ത് മാഹി, ബേസിൽ നെല്ലിമറ്റം, എന്നിവർ ചേർന്ന് നൽകി.ഏരിയ കമ്മിറ്റി ഓൺലൈനിലൂടെ നടത്തിയ ബ്രെയിൻ ബസ്റ്റർ ക്വിസ് മത്സരത്തിൽ ആദ്യ സ്ഥാനം നേടിയ നിസാം എൻ.കെ ക്കും, രണ്ടാം സ്ഥാനം നേടിയ രാജേഷ് പന്മനക്കുമുള്ള സമ്മാന വിതരണവും നടത്തി.സംഘടനയിലേക്ക് പുതുതായി കടന്ന് വന്നവർക്കുള്ള സ്വീകരണവും, കഴിഞ്ഞ വർഷം ഏരിയ കമ്മിറ്റിയേ നയിച്ചവർക്കുള്ള അനുമോദനവും
ദേശീയ ഭാരവാഹികളുടെ സാന്നിധ്യത്തിൽ നടന്നു.2024 – 2025 വർഷക്കാലത്തേക്കുള്ള ഏരിയ കമ്മിറ്റിയുടെ ആദ്യ ഘട്ട പ്രവർത്തന പരിപാടികൾ പ്രഖ്യാപിച്ചു. ആയുർവേദ മെഡിക്കൽ ക്യാമ്പ്, വോളിബോൾ ടൂർണമെന്റ്, ഒക്ടോബർ രണ്ടാം തിയതി ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു ” ബാപ്പുജി ” എന്ന വിഷയത്തിൽ ഐ.വൈ.സി.സി ബഹ്റൈന്റെ 9 ഏരിയ കമ്മിറ്റികളെ ചേർത്ത് കൊണ്ട്, കുട്ടികൾക്കായി ഉപന്യാസ മത്സരം, ഐ.വൈ.സി.സി ബഹ്റൈൻ ഏക് സാത്ത് ദേശീയ കൺവെൻഷനിൽ വെച്ച് ദേശീയ ചാരിറ്റി വിങ് ന്റെ ആഭിമുഖ്യത്തിൽ ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ജന്നാഹി ഉദ്ഘാടനം ചെയ്തു തുടക്കം കുറിച്ച ഉമ്മൻ ചാണ്ടി സ്മാരക വീൽ ചെയർ വിതരണ പദ്ധതിയിലേക്ക് ഏരിയ കമ്മിറ്റിയുടെ ഭാഗമായി വീൽ ചെയർ നൽകൽ, സംഘടനയുടെ 9 ഏരിയകളിൽ നിന്നും ലിസ്റ്റെടുത്ത് സ്കൂൾ പൊതുപരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന 3 കുട്ടികൾക്ക് ഐ.വൈ.സി.സി ഹിദ്ദ് അറാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമ്മാനവിതരണവും, ആദരിക്കലും നടത്തൽ, സംഘടനയുടെ ഭാഗമായി പുതിയ അംഗങ്ങളെ ചേർക്കൽ, എന്നിവ ആദ്യ ഘട്ട പ്രഖ്യാപനങ്ങളിൽ, പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടതാണ്.വോളിബോൾ, ക്രിക്കറ്റ്, ഫുട്ബോൾ, വടം വലി എന്നീ കായിക മത്സരങ്ങളിലേക്കുള്ള ഏരിയ തലത്തിലെ ക്യാപ്റ്റൻമാരെയും പരിപാടിയിൽ വെച്ച് തിരഞ്ഞടുക്കപ്പെട്ടു.അരുഷ ഷനീഷ് അവതാരിക ആയിരുന്നു, അവർക്കുള്ള മൊമെന്റോ ദേശീയ ഭാരവാഹികൾ നൽകി. ഏരിയ സെക്രട്ടറി നിധിൻ ചെറിയാൻ സ്വാഗതവും, ഏരിയ ട്രെഷറർ ഷനീഷ് സദാനന്ദൻ നന്ദിയും പറഞ്ഞു.ഹിദ്ദ് – അറാദ് ഏരിയയിലേ കോൺഗ്രസ് അനുഭാവികൾക്ക് താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെട്ട് ഐ.വൈ.സി.സി ബഹ്റൈന്റെ ഭാഗമാവാവുന്നതാണ്.
33389356, 38161333, 36282395.