മനാമ: പ്രവാസികളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തൽ ഉദ്ദേശിച്ചു കൊണ്ട് ഐ.വൈ.സി.സി ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന 45-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പാണ് ഹമദ് ടൗണിൽ വെച്ച് നടന്നത്.ഹമദ് ടൌൺ അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.വിവിധ രീതിയിലുള്ള ബ്ലഡ് ടെസ്റ്റുകളും, ഡോക്ടറുടെ കൺസൽട്ടേഷൻ സേവനവും സൗജന്യമായാണ് നൽകിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ക്യാമ്പിന്റെ ഗുണഭോക്താക്കളായി.വളരെ മികച്ച രീതിയിൽ ജനപങ്കാളിത്തം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി. ക്യാമ്പിൽ ലഭിച്ച സേവനങ്ങളിൽ പങ്കെടുത്ത പലരും മികച്ച അഭിപ്രായം രേഖപ്പെടുത്തി.ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് വാസ്റ്റിൻ, ഐ.വൈ.സി.സി ദേശീയ മെമ്പർഷിപ് കൺവീനർ സ്റ്റെഫി സാബു, ഐ.വൈ.സി.സി ബഹ്‌റൈൻ മുൻ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം, വിവിധ ഏരിയ ഭാരവാഹികൾ, മറ്റ് ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.ഐ.വൈ.സി.സി ഹമദ് ടൌൺ ഏരിയ പ്രസിഡന്റ് വിജയൻ ടി.പി, ട്രഷറർ ശരത് കണ്ണൂർ , അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധികൾ, ഐ.വൈ.സി.സി ഏരിയ പ്രതിനിധികളായ നസീർ പൊന്നാനി, ഹരിദാസ്, രഞ്ജിത്ത്, ജയൻ, അനീഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഹോസ്പിറ്റലിനുള്ള മൊമെന്റോ ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് അൽ ഹിലാൽ ഹോസ്പിറ്റൽ ഹമദ് ടൌൺ ബ്രാഞ്ച് മാനേജർ ശ്രീജിത്ത് സുകുമാരന് കൈമാറി.