മനാമ:ഐ വൈ സി സി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്‌താർ കിറ്റുകൾ വിതരണം നടത്തി.എല്ലാവർഷവും സംഘടന ലേബർ ക്യാമ്പുകളിൽ ഇഫ്‌താർ വിരുന്ന് സംഘടിപ്പിക്കാറുണ്ട്. ഈ പ്രാവശ്യം കോവിഡ് മുൻകരുതലുകൾ എടുത്ത് സാമൂഹിക അകലം പാലിച്ചാണ് നൂറോളം ഇഫ്താർ കിറ്റുകൾ ബുദൈയ്യ യിൽ സ്ഥിതി ചെയ്യുന്ന ലേബർ ക്യാമ്പിൽ വിതരണം ചെയ്തത്. ഐ വൈ സി സി ദേശീയ പ്രസിഡണ്ട് അനസ് റഹീം,സെക്രെട്ടറി എബിയോൺ അഗസ്റ്റിൻ,ട്രഷർ നിധീഷ് ചന്ദ്രൻ,ജോയിന്റ് സെക്രട്ടറിമാരായ സന്തോഷ് സാനി,സലിം,ചാരിറ്റി വിങ് കൺവീനർ മണിക്കുട്ടൻ അസിസ്റ്റന്റ് ട്രഷർ ലൈജു തോമസ്,ബുദയ്യ ഏരിയ പ്രസിഡണ്ട് ഷിബിൻ,സെക്രട്ടറി സജീഷ്,ക്യാമ്പ് പ്രതിനിധി ലബീബ് എന്നിവർ നേതൃത്വം നൽകി