ഐ.വൈ.സി.സി ബഹ്‌റൈൻ മനാമ ഏരിയ കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു

മനാമ : ഐ.വൈ.സി.സി മനാമ ഏരിയ പ്രസിഡന്റ്‌ റാസിബ് വേളത്തിന്റ അധ്യക്ഷതയിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു.വയനാട് ദുരിത ബാധിതർക്ക് സഹായകമാവുന്ന ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ദുരിത ബാധിതർക്ക് ഉപജീവനത്തിനു സഹായകരമാവുന്ന ഓട്ടോറിക്ഷ വിതരണ പദ്ധതിക്കും , തുടർന്നുള്ള വയനാട് അതിജീവന പദ്ധതികൾക്കും മനാമ ഏരിയ കമ്മിറ്റിയുടെ പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു. സാമൂഹിക നന്മക്ക് സമർപ്പിത യുവത്വം എന്ന ഐ.വൈ.സി.സി ആപ്താ വാക്യം മുറുകെ പിടിച്ചു മുന്നോട്ടു പോയി, കഷ്ട്ടത അനുഭവിക്കുന്നവർക്ക് താങ്ങാവാൻ നാം ഓരോരുത്തർക്കും സാധിക്കട്ടെ എന്ന് ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.യങ് ഇന്ത്യ എന്ന പേരിൽ മനാമ കുക്ക് മീൽ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി മൗന പ്രാർത്ഥനയോടെയാണ് തുടക്കം കുറിച്ചത്.
ഐ.വൈ.സി.സി ബഹ്‌റൈൻ ഇന്റെർണൽ ഓഡിറ്റർ ജയഫർ അലി വെള്ളങ്ങര ഇന്ത്യൻ യൂത്ത് കോൺഗ്രസും, ബഹ്‌റൈൻ ഐ.വൈ.സി.സി യും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.പരിപാടിയിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ പത്തനംതിട്ട നിയോജക മണ്ഡലം മുൻജനറൽ സെക്രട്ടറി ശ്രീജിത്ത് പത്തനംതിട്ട മുഖ്യാതിഥി ആയി പങ്കെടുത്തു.ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ ട്രെഷറർ ബെൻസി ഗനിയുഡ്, മുൻ ദേശീയ പ്രസിഡന്റ്‌ ഫാസിൽ വട്ടോളി, ദേശീയ വൈസ് പ്രെസിഡന്റ് ഷംഷാദ് കാക്കൂർ, ദേശീയ ജോയിന്റ് സെക്രട്ടറി രാജേഷ് പന്മന, ദേശീയ മെമ്പർഷിപ് കൺവീനർ സ്റ്റെഫി സാബു, മുൻ മനാമ ഏരിയ പ്രസിഡന്റ്‌ അൻസാർ ടി.ഇ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സംഘടനയുടെ പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ് വിതരണവും, ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ ഭാരവാഹികൾ,സംഘടനയിലേക്ക് പുതുതായി കടന്ന് വന്നവർ, കഴിഞ്ഞ വർഷം ഏരിയ കമ്മിറ്റിയേ നയിച്ചവർ എന്നിവർക്കുള്ള അനുമോദനവും ചടങ്ങിൽ നടന്നു.ഏരിയ വൈസ് പ്രസിഡന്റ്‌ കിരൺ കോഡിനേറ്ററായ പരിപാടിയിൽ ഏരിയ സെക്രട്ടറി ഷിജിൽ പെരുമച്ചേരി സ്വാഗതവും, ഏരിയ ട്രെഷറർ ഹാരിസ് മാവൂർ നന്ദിയും പറഞ്ഞു.മനാമ ഏരിയയിലേ കോൺഗ്രസ്‌ അനുഭാവികൾക്ക് താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെട്ട് ഐ.വൈ.സി.സി ബഹ്‌റൈന്റെ ഭാഗമാവാവുന്നതാണ്.
35053765, 38273792, 33512524