മനാമ : ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ( ഐ.വൈ.സി.സി. ബഹ്റൈൻ ) 2024 – 2025 കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രവർത്തനോദ്ഘാടനവും, ദേശീയ കൺവെൻഷനും, ബഹ്റൈനിലെ പ്രമുഖ കലാകാരന്മാർ അണിയിച്ചു ഒരുക്കിയ വിവിധ കലാപരിപാടികളോട് കൂടി സൽമാനിയ ഐമാക് ബിഎംസി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ ബഹ്റൈൻ പാർലിമെന്റ് അംഗം ഹിസ് എക്സലൻസി മുഹമ്മദ് ഹുസൈൻ അൽ ജന്നാഹി ഉദ്ഘാടനം ചെയ്തു. ഐ.വൈ.സി.സി നന്മയുള്ള പ്രവർത്തനങ്ങൾക്ക് ഇനിയും മുൻഗണന നൽകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.ചടങ്ങിൽ വെച്ച് ഐ.വൈ.സി.സി ബഹ്റൈൻ മെഡിക്കൽ ഹെൽപ്പിന്റെ ഭാഗമായി പുതിയതായി തുടങ്ങിയ ഉമ്മൻ ചാണ്ടി സ്മാരക വീൽ ചെയർ വിതരണ പരിപാടിയുടെ ഉദ്ഘാടനവും, പോസ്റ്റർ പ്രകാശനവും നടന്നു.
പോസ്റ്റർ പ്രകാശനം ഹിസ് എക്സലൻസി മുഹമ്മദ് ഹുസൈൻ അൽ ജന്നാഹി ചാരിറ്റി വിങ് കൺവീനർ സലീം അബൂത്വാലിബിനു നൽകിക്കൊണ്ട് നിർവഹിച്ചു. വീൽ ചെയർ ഹമദ് ടൌൺ ഏരിയ കമ്മിറ്റിക്ക് വേണ്ടി ഏരിയ പ്രസിഡന്റ് വിജയൻ കണ്ണൂർ, സെക്രട്ടറി ഹരി ശങ്കർ പി.എൻ, ട്രെഷറർ ശരത് കണ്ണൂർ എന്നിവർ ഏറ്റു വാങ്ങി.ഐ.വൈ.സി.സി ആർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മഴവില്ല് ടാലന്റ് ഫെസ്റ്റ് , സ്പോർട്സ് വിങിന്റെ നേതൃത്വത്തിൽ നടത്തുന്ന ഫുട്ബോൾ മത്സരം, ഐ.ടി – മീഡിയ വിങ് നിർമ്മിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങിയവയുടെ പോസ്റ്റർ പ്രകാശനവും, ഹിസ് എക്സെലൻസി നിർവ്വഹിച്ചു. യഥാക്രമം വിങ് കൺവീനർമാരായ റിച്ചി കളത്തൂരേത്ത്, റിനോ സ്കറിയ, ജമീൽ കണ്ണൂർ എന്നിവർ പങ്കെടുത്തു.ഐ. വൈ.സി.സി മെമ്പർഷിപ് വിങ് കൺവീനർ സ്റ്റെഫി സാബു നിർമ്മിച്ച ഡിജിറ്റൽ മെമ്പർഷിപ് പ്രഖ്യാപന വീഡിയോ സദസ്സിൽ പ്രദർശിപ്പിച്ചു.ഐ.വൈ.സി.സി ദേശീയ കോർ കമ്മിറ്റി അംഗങ്ങൾ, ഏരിയ പ്രസിഡന്റ്, സെക്രട്ടറിമാർ എന്നിവരെ ഹിസ് എക്സലൻസി അനുമോദിച്ചു. അദ്ദേഹത്തിനുള്ള മൊമെന്റോ ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് സമ്മാനിച്ചു.ബഹ്റൈൻ ഐമാക് ബി എം സി മാനേജിങ് ഡയറക്ടർ ഫ്രാൻസിസ് കൈതാരത്ത് മുഖ്യാതിഥി ആയിരുന്നു.ഐ.സി.ആർ.എഫ് ചെയർമാൻ ബാബു രാമചന്ദ്രൻ, ഐ.ഒ.സി ബഹ്റൈൻ ജനറൽ സെക്രട്ടറി ഖുർഷിദ് ആലം, ഓ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, തുടങ്ങിയവർ ആശംസകൾ നേർന്നു.സാമൂഹിക നന്മക്ക്, സമർപ്പിത യുവത്വം എന്ന സംഘടന ആപ്ത വാക്യം ഉൾക്കൊണ്ട് കൊണ്ട് വിവിധങ്ങളായ ജീവകാരുണ്യ, രാഷ്ട്രീയ, കലാ, കായിക, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്ന ഐ.വൈ.സി.സി യേ ആശംസ പ്രസംഗത്തിൽ എല്ലാവരും പ്രശംസിച്ചു.ഇനിയും സൽപ്രവർത്തങ്ങൾ തുടർന്ന് പോകണമെന്ന് നിർദ്ദേശം നൽകി.സാമൂഹിക പ്രവർത്തകരായ സഈദ് ഹനീഫ, കെ.ടി സലീം, അൻവർ നിലമ്പൂർ, അമൽദേവ്, ഐ.ഒ.സി ബഹ്റൈൻ പ്രതിനിധി മുഹമ്മദ് ഗയാസ്,കെഎം.സി.സി ഓർഗനൈസിങ്ങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, മാധ്യമ പ്രവർത്തകൻ ഇ. വി രാജീവ്, ദീപക് തണൽ, മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ, നൗക ബഹ്റൈൻ പ്രതിനിധി അശ്വതി, പി.സി.ഡബ്ലിയു.എഫ് ഭാരവാഹികളായ മുഹമ്മദ് മാറഞ്ചേരിസദാനന്ദൻ കണ്ണത്ത്ഹസൻ വിഎം മുഹമ്മദ്, ശറഫുദ്ധീൻ പൊന്നാനി, അടക്കമുള്ള പ്രമുഖർ പങ്കെടുത്തു.ടീം സിതാർ ബഹ്റൈൻ അടക്കമുള്ള കലാകാരൻമാർ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു സദസ്സിന് മികവേകി. ചടങ്ങിൽ വെച്ച് കലാപരിപാടികൾ അവതരിപ്പിച്ച കലാകാരന്മാർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. ഐ.വൈ.സി.സി ബഹ്റൈൻ 2023 – 2024 പ്രസിഡന്റ് ഫാസിൽ വട്ടോളി, ട്രെഷറർ നിധീഷ് ചന്ദ്രൻ എന്നിവർക്കുള്ള മൊമെന്റോയും, പരിപാടികൾ ആദ്യാവസാനം നിയന്ത്രിച്ച അവതാരിക ഷൈൻ സൂസൻ സജിക്കുള്ള ഉപഹാരവും ഹിസ് എക്സലൻസി നൽകി. ഐ.വൈ.സി.സി കോർ കമ്മിറ്റി ഭാരവാഹികളായ ഷംഷാദ് കാക്കൂർ, രാജേഷ് പന്മന, മുഹമ്മദ് ജസീൽ, മുൻ പ്രസിഡന്റുമാരായ വിൻസു കൂത്തപ്പള്ളി, ബേസിൽ നെല്ലിമറ്റം, ജിതിൻ പരിയാരം, ദേശീയ ഇന്റെർണൽ ഓഡിറ്റർമാരായ മണിക്കുട്ടൻ കോട്ടയം, ജയഫർ അലി മുൻ ട്രെഷറർ ഹരി ഭാസ്കർ എന്നിവർ നേതൃത്വം നൽകി.ഐ.വൈ.സി.സി ബഹ്റൈൻ സ്ഥാപക പ്രസിഡന്റ് അജ്മൽ ചാലിൽ ശബ്ദം നൽകിയ സംഘടനയുടെ കഴിഞ്ഞ കാല നാൾവഴികൾ പ്രദർശിപ്പിച്ചു. ബഹ്റൈനിലും, നാട്ടിലും ജീവകാരുണ്യം, വിദ്യാഭാസം, കലാ, കായിക, ജനക്ഷേമ, രാഷ്ട്രീയ പ്രവർത്തനങ്ങളുമായി അമ്മക്കൊരു കൈനീട്ടം, ലാൽസൺ മെമ്മോറിയൽ ഭവന പദ്ധതി, മൗലാന അബ്ദുൾകലാം ആസാദ് സ്ക്കോളർഷിപ്പ് പദ്ധതി, വിദ്യാനിധി ലാൽസൺ മെമ്മോറിയൽ സ്കോളർഷിപ് പദ്ധതി, മെഡി ഹെല്പ്, ഷുഹൈബ് എടയന്നൂർ സ്മാരക പ്രവാസി അവാർഡ്, രക്തദാന സന്നദ്ധ സേവനങ്ങൾ, അർഹതയുള്ളവർക്ക് സൗജന്യ വിമാന ടിക്കറ്റ് നൽകൽ, വിഷ്ണു മെമ്മോറിയൽ സല്യൂട്ട് സച്ചിൻ ക്രിക്കറ്റ് ടൂർണമെന്റ്, അടക്കമുള്ള വിവിധ ഐ.വൈ.സി.സി പ്രവർത്തനങ്ങൾ മനസിലാക്കാൻ വീഡിയോ മുഖേന സാധിച്ചുവെന്ന് പലരും അഭിപ്രായപ്പെട്ടു.ഐ.വൈ.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ദേശീയ ട്രെഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു.