ബഹ്റൈൻ : കൊറോണ മൂലം ബുദ്ദിമുട്ടു അനുഭവിക്കുന്ന പ്രവാസികൾക്കു ഭാഷ നോക്കാതെ രാഷ്ട്രീയം നോക്കാതെ ദേശം നോക്കാതെ കഴിഞ്ഞ 3 ആഴ്ച്ചയായി സഹായങൾ എത്തിച്ചു ഐവൈസിസി ബഹ്റൈൻ, വീട്ടു ജോലിക്കാർ, സലൂൺ ജീവനക്കാർ, ഡ്രൈവേഴ്സ്, ഹോട്ടൽ തൊഴിലാളികൾ,ഫാമിലികൾ അടക്കം നിരവധിപേർക്കു രണ്ടാഴ്ച യിലേക്കുളള ഭക്ഷ്യധാന്യ കിറ്റുകൾ ഐവൈസിസി ഹെല്പ് ഡെസ്ക് ആഭിമുഖ്യത്തിൽ നൽകി വരികയാണു, കൂടാതെ ജോലി നഷ്ടപെട്ടും ശംബളം ഇല്ലാതെയും കൊറോണ ഭീതിയാലും മാനസീക പിരിമുറുക്കവും പ്രയാസവും അനുഭവിക്കുന്നവർക്കു സൗജന്യ കൗൺസലിംഗും ഐവൈസിസി നൽകി വരുന്നു,
ബഹ്റൈൻ പ്രവാസികളുടെ നാട്ടിലെ കുടുംബങളെ സഹായിക്കുന്ന പ്രവർത്തനങ്ങളും യൂത്തു കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ യൂത്ത് കെയർ പരിപാടിയുമായി സഹകരിച്ച് ആരംഭിച്ചു കഴിഞ്ഞു, ഇതിനോടകം നിരവധി കോളുകളാണു ഐവൈസിസി ഹെല്പ് ഡെസ്ക് നംബരുകളിലേക്കു നാട്ടിലെ സഹായങൾക്കായി വന്നതു… കൊറോണയെ കുറിച്ച് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് ഡോകടറുടെ ലൈവ് പരിപാടിയും ആദ്യമായി സംഘടിപ്പിച്ചതും ഐവൈസിസി ആണു.തുടരുകയാണ് പ്രവർത്തനങ്ങൾ ഐവൈസിസി …ആരവങൾ ഇല്ലാതെ…
“സാമൂഹിക നനമക്കു സമർപ്പിത യുവത്വം”