ഐവൈസിസി ബഹ്‌റൈൻ ചാർട്ടേർഡ് വിമാനം കൊച്ചിയിൽ ലാൻഡ് ചെയ്തു

മനാമ:ഐ വൈ സി സി ബഹ്‌റൈൻ ഇന്ത്യൻക്ലബ്ബൂമായി സഹകരിച്ച് ബഹറിനിൽ നിന്നും കൊച്ചിയിലേക്ക് ചാർട്ടർ ചെയ്ത വിമാനം 169 യാത്രക്കാരുമായി നാട്ടിലെത്തി. ബഹ്‌റൈൻ സമയം രാവിലെ 11:30 ന് ബഹറിനിൽ നിന്നും പുറപ്പെട്ട വിമാനത്തിൽ ഗർഭിണികളും,രോഗികളും,ജോലി നഷ്ടപ്പെട്ടവരും ആയിരുന്നു ഭൂരിഭാഗം യാത്രക്കാരും.ബഹ്‌റൈൻ ഇന്ത്യൻ എംബസ്സിയുടെയും ,കേരള കേന്ദ്ര സർക്കാരുകളുടെയും മുൻ ഗണന പട്ടികയിലുള്ളവരെ സ്‌ക്രീനിങ്ങിലൂടെയാണ് തിരഞ്ഞെടുത്തത്.പൂർണ്ണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് യാത്രക്കാരെ യാത്രയാക്കിയത്. മാസ്ക്,സാനിട്ടസർ,ടിഷ്യു,ലഘു ഭക്ഷണം അടങ്ങിയ യാത്രാ കിറ്റുകൾ ഐ വൈ സി സി യുടെയും ഇന്ത്യൻ ക്ലബ്ബിന്റെയും ഭാരവാഹികൾ യാത്രക്കാർക്ക് വിതരണം ചെയ്തു.