ഐവൈസിസി സ്ഥാപക ദിനം : ആഘോഷങ്ങൾ ഒഴിവാക്കി ആരോഗ്യ പ്രവർത്തകർക്ക് മാസ്കുകൾ നൽകും

ബഹ്‌റൈൻ : കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുരന്തമുഖത്താണ് അതിന്റെ പശ്ചാത്തലത്തിൽ ക്വിറ്റ് ഇന്ത്യ ദിനവും,യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവുമായ ഓഗസ്റ്റ് 9 ലെ ആഘോഷങ്ങൾ മാറ്റി വെക്കുവാൻ യൂത്ത് കോൺഗ്രസ്  സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്തിരുന്നു.അതിനോട് ഐക്യപെട്ടുകൊണ്ട് ഐവൈസിസി ബഹ്‌റൈൻ  പരിപാടികൾ ഒഴിവാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രതിരോധപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക്  ആവശ്യത്തിന് പ്രതിരോധ സാമഗ്രികൾ  ഇല്ല എന്ന് ജില്ലാ യൂത്ത് കോൺഗ്രസ് കമ്മറ്റി അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുമായി സഹകരിച്ച് ഫെയിസ് മാസ്കുകൾ നൽകുവാൻ തീരുമാനിച്ചതായി  ഐവൈസിസി  ഭാരവാഹികൾ അറിയിച്ചു