ഐ വൈ സി സി ബഹ്റിന്റെ ബഹ്‌റൈൻ കൊച്ചി ചാർട്ടേർഡ് വിമാനം ജൂൺ മൂന്നാം വാരം

മനാമ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ബാഹ്‌റൈനില്‍നിന്ന് ഐ വൈ സി സി യുടെ ചാര്‍ട്ടര്‍ വിമാനം ജൂൺ മൂന്നാം വാരം പറന്നുയരും

ഐ വൈ സി സി ബഹ്‌റൈൻ ഫഹദാൻ ട്രാവൽസുമായി സഹകരിച്ചു കൊണ്ട് ഗൾഫ് എയർ വിമാനമാണ് ബഹറിനിൽ നിന്നും കൊച്ചിയിലേക്ക് യാത്ര തിരിക്കുന്നത്.169 ആളുകൾക് ഈ വിമാനത്തിൽ യാത്ര ചെയ്യുവാൻ സാധിക്കും. ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിമാനം ചാർട്ടർ ചെയ്തിരിക്കുന്നത്.രണ്ട് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക് യാത്ര സൗജന്യമായിരിക്കും.
വന്ദേ ഭാരത് മിഷൻ പദ്ധതി അനുസരിച്ച് ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് യാത്ര ചെയ്യാൻ സാധിക്കുകയുള്ളു .
ഗര്‍ഭിണികള്‍, രോഗികള്‍, വിസാ കാലാവധി കഴിഞ്ഞവര്‍, വിസിറ്റിങ് വിസയിലെത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവർ, തുടങ്ങി നിരവധി പേരാണ് ബഹ്‌റൈനില്‍ ദുരിതജീവിതം നയിക്കുന്നത്. ഇവർക്കാണ് മുൻഗണന നൽകുകയെന്ന് ഐ വൈ സി സി ഭാരവാഹികളായ അനസ് റഹിം,എബിയോൺ അഗസ്റ്റിൻ,നിധീഷ് ചന്ദ്രൻ,മണികുട്ടൻ എന്നിവർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. വാർത്തക്കൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ കയറി യാത്ര ചെയ്യുവാൻ താല്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.

https://forms.gle/hVRBCwUkW8z3P7QT7

*കൂടുതൽ വിവരങ്ങൾക്കായി*

wa.me/+97338285008
wa.me/+97333874100
wa.me/+97339499330