ബഹ്‌റൈൻ : യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അന്യായമായി അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചു ഐ വൈ സി സി നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു, രാഷ്ട്രീയ സമരത്തിന്റെ പേരിൽ കേരളത്തിൽ എതിരാളികൾക്ക് എതിരെ ഫാസിസ്റ്റ് സമീപനമാണ് പിണറായി വിജയൻ സർക്കാർ സ്വീകരിക്കുന്നതു, മാന്യമായ പൊതു പ്രവർത്തനം നടത്തുന്ന കെ എസ് യു,യൂത്ത് കോൺഗ്രസ്സ്, കോൺഗ്രസ്സ് നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ മുൻപ് ഇല്ലാത്ത രീതിയിൽ അനുയായികളെ കൊണ്ടും പോലീസിനെ കൊണ്ടും ആക്രമണം നടത്തിയും കേസ് എടുപ്പിച്ചും പ്രതിപക്ഷ നേതാവിനെ പോലും കേസിൽ കുടുക്കുന്ന രാഷ്ട്രീയ മാന്യത ഇല്ലാത്ത പ്രവർത്തനം ആണ് പിണറായി വിജയന്റെ ആഭ്യന്തര വകുപ്പ് ചെയ്യുന്നത്, കഴിഞ്ഞ ദിവസം വരെ പൊതു പരിപാടികളിൽ നിറഞ്ഞു നിന്നിരുന്ന പോലീസ് വിളിച്ചാൽ സ്റ്റേഷനിൽ ഹാജരാകുമായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ തീവ്രവാദികളെയും കൊടും ക്രിമിനലുകളെയും പിടിക്കുന്നത് പോലെ അർദ്ധ രാത്രി വീട്ടിൽ കയറി ഭീകരന്തരീക്ഷം ഉണ്ടാക്കി അറസ്റ്റ് ചെയ്ത നടപടി ഞെട്ടിക്കുന്നതാണ്, സർക്കാർ ഗവർണർ ടോം ആൻ ജെറി കളിയിൽ നിന്ന് ശ്രദ്ധ തെറ്റിക്കാൻ ആണ് ഈ നടപടിയിലേക്ക് പോലീസ് കടന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു, വണ്ടിപ്പേരിയറിൽ പിഞ്ചു ബാലികയെ ബലാത്സംഗം ചെയ്തു കൊന്ന ഡി വൈ എഫ് ഐ ക്രിമിനലിനെ രക്ഷിക്കാൻ കൂട്ട് നിന്ന പോലീസ്, തൃശൂറിൽ ഡി വൈ എസ് പിയെ ആക്രമിച്ചു ജീപ്പ് തകർത്ത ഡി വൈ എഫ് ഐ ക്രിമിനലുകളെ സംരക്ഷിക്കുന്ന പോലീസ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കള്ളപ്പണ ഇടപാട് കേസ് നിൽകുമ്പോൾ ജാമ്യമില്ല കേസ് നിൽകുമ്പോൾ അറസ്റ്റ് ചെയ്യാത്ത പോലീസ് ഒരു സമരത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ എടുക്കുന്ന നടപടികൾ തീക്കൊള്ളി കൊണ്ട് തല ചൊറിയൽ ആണ്, ഇതിനു പിണറായി വിജയൻ കനത്ത വില നൽകേണ്ടി വരുമെന്നും ഐ വൈ സി സി നേതാക്കൾ അഭിപ്രായപെട്ടു.മനാമ കെ സിറ്റി ഹാളിൽ നടന്ന പ്രതിഷേധ പരിപാടിക്ക് പ്രസിഡന്റ് ഫാസിൽ വട്ടോളി, ആക്റ്റിങ് സെക്രട്ടറി ഷിബിൻ തോമസ്, ട്രഷറർ നിതീഷ് ചന്ദ്രൻ,കോർ കമ്മറ്റി അംഗം ജോൺസൺ ജോസഫ് എന്നിവർ നേതൃത്വം നൽകി.