ഐവൈസിസി 40 മത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

മനാമ: ഐവൈസിസി ഗുദൈബിയ-ഹൂറ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.അദിലിയയിൽ സ്ഥിതി ചെയ്യുന്ന അൽഹിലാൽ ഹോസ്പിറ്റലിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.  ആഗസ്റ്റ് 11 നു ഐവൈസിസി യുടെ നേതൃത്വത്തിൽ ബഹറിനിൽ സംഘടിപ്പിക്കുന്ന നാല്പതാമത് സൗജന്യ മെഡിക്കൽ ക്യാമ്പാണ് നടക്കുന്നത് .ക്വിറ്റ് ഇന്ത്യ ദിനത്തോടും,യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടും അനുബന്ധിച്ചാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്നത്.പ്രവാസികൾക്കിടയിൽ വർധിച്ച് വരുന്ന ഹൃദയാഘാത നിരക്ക് ആശങ്ക ഉണ്ടാക്കുന്നതാണ്.ബ്ലഡ്‌ പ്രഷർ, കിഡ്നി രോഗങ്ങൾ, മറ്റ് ജനിത രോഗങ്ങൾ ഇവയെല്ലാം പ്രവാസികൾക്കിടയിൽ കൂടുതലായി കണ്ടുവരുന്നു. ഇത്തരം സാഹചര്യത്തിൽ ഐവൈസിസി ഹെല്പ് ഡെസ്കിന് കീഴിൽ വിവിധ ഏരിയ കമ്മറ്റികളുടെ നേ തൃത്വത്തിൽ ആരോഗ്യ പരിശോധനാ ക്യാമ്പുകളും, ബോധവത്കരണ ക്ളാസുകളും വിവിധ ഹോസ്പിറ്റലുകളുമായി സഹകരിച്ച് സംഘടിപിച്ചു വരുന്നു.സൗജന്യമായി ലഭിക്കുന്ന ഈ സൗകര്യങ്ങൾ മുഴുവൻ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്ന് ഐവൈസിസി ഭാരവാഹികൾ അറിയിച്ചു. ആഗസ്റ്റ് 11 വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ ആരംഭിക്കുന്ന സൗജന്യ ക്യാമ്പിൽ രജിസ്റ്റർ ചെയ്തു പങ്കാളിയാവണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബദ്ധപ്പെടേണ്ട നമ്പർ:39909301(ലിനീഷ് വിഎം),39162524(സജിൽ കുമാർ)36793094 (രജീഷ് എംകെ)

രജിസ്റ്റർ ചെയ്യുവാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HLgD1tlwN5y1BwmEe2XAUe