ഐ വൈ സി സി ലാൽസൺ മെമ്മോറിയൽ ഭവന നിർമ്മാണ പദ്ധതി – താക്കോൽ ദാനം നടത്തി

ബഹ്‌റൈൻ : ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്‌ ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ ലാൽസൺ മെമ്മോറിയൽ ഭവന നിർമ്മാണ പദ്ധതിയുടെ ആദ്യ ഭവനത്തിന്റെ താക്കോൽ ദാനം രമേശ്‌ ചെന്നിത്തല എംഎൽഎ നിർവഹിച്ചു. ഞാറക്കൽ സ്വദേശിയും പ്രവാസിയുമായിരുന്ന ബൈജു ജോയ്ക്ക് വേണ്ടിയാണ് ഭവനം നിർമ്മിച്ചു നൽകിയത്. ഒമാനിൽ ജോലിക്കിടയിൽ അപകടത്തിൽ ബൈജുവിന്റെ വലുത് കാലിന്റെ സ്വാധീനം നഷ്ടപ്പെട്ടിരുന്നു. സംഘടനയുടെ സ്ഥാപക ജനറൽസെക്രട്ടറി ബിജു മലയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്തു. ഹൈബി ഈഡൻ എംപി, യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ ടിറ്റോ ആന്റണി, മുനമ്പം സന്തോഷ്‌,ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ പ്രസിഡന്റ്‌മാരായ ഡോണോ മാഷ്, സോളിരാജ്, വാർഡ് മെമ്പർ പി. പി ഗാന്ധി, കോൺഗ്രസ്‌ ഭാരവാഹികളായ സാജു മാമ്പിള്ളി, നിതിൻ ബാബു തുടങ്ങിയവർ സംബന്ധിച്ചു.ഐ വൈ സി സി ചാരിറ്റി& ഹെൽപ് ഡസ്ക് കൺവീനർ മണിക്കുട്ടൻ സ്വാഗതവും,ദിലീപ് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.ഐ വൈ സി സി പ്രവര്ത്തകര് ആയ ഷിന്റൂലാൽ,പ്രസാദ് കഴക്കൂട്ട്,സേവ്യർ എന്നിവർ നേതൃത്വം നല്കി.ഭവന നിർമ്മാണ ത്തിന് മേൽനോട്ടം വഹിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തക സൗമ്യ ബേബിക്ക് ഐ വൈ സി സിയുടെ ഉപഹാരം രമേശ് ചെന്നിത്തല കൈമാറി. വേദിയിൽ വെച്ച് വീട് നിർമ്മിക്കുന്നതിനായി സഹായം അഭ്യർത്ഥിച്ച് കത്ത് കൊടുത്ത ഞാറക്കൽ സ്വദേശി കുഞ്ഞപ്പന്, രമേശ്‌ ചെന്നിത്തല അദ്ദേഹത്തിന്റെ ഗാന്ധി ഗ്രാമം പദ്ധതിയിലൂടെ വീട് നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യപിക്കുകയും ചെയ്തു.