ഐ വൈ സി സി മെഗാ മെഡിക്കൽ ക്യാമ്പിന് മികച്ച പ്രതികരണം.

മനാമ:ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തുന്ന  മെഡിക്കൽ ക്യാമ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഐ വൈ സി സി യുടെ 32 മത് മെഡിക്കൽ ക്യാമ്പാണിത്. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച് 30 ന് അവസാനിക്കുന്ന രീതിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.ഇതുപോലെ ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പ് ആദ്യമായിട്ടാണ് ഒരു സംഘടന ബഹറിനിൽ സംഘടിപ്പിക്കുന്നത്. ഓരോ ദിവസവും 20 മുതൽ 30തോളം ആളുകൾ ക്യാമ്പിൽ പങ്കെടുക്കുന്ന രീതിയിൽ നിജപ്പെടുത്തിയിരിക്കുകയാണ്.കോവിഡിന്റെ പാശ്ചാത്തലത്തിൽ ബഹറിനിൽ സാധാരണയായി നടക്കാറുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കുന്നില്ല അതുകൊണ്ട് തന്നെ ദിവസവും നിരവധി ആളുകളാണ് ക്യാമ്പിൽ രെജിസ്റ്റർ ചെയ്യുന്നത്.പത്തിൽ കൂടുതൽ ടെസ്റ്റുകളും ഡോക്ടറുടെ പരിശോധനയും സൗജന്യമായി നൽകുന്നു എന്നതാണ് ക്യാമ്പിന്റെ പ്രത്യേകത.ഐ ഓ സി ദേശീയ പ്രസിഡണ്ട് ശ്രി മുഹമ്മദ് മൻസൂർ ക്യാമ്പിന്റെ ഉത്‌ഘാടനം നിർവഹിച്ചു .സാമൂഹിക പ്രവർത്തകനും ഐ ഓ സി ജനറൽ സെക്രട്ടറിയുമായ ശ്രി ബഷീർ അമ്പലായി മുഖ്യപ്രഭാഷണം നടത്തി.ഐ വൈ സി സി ദേശീയ പ്രസിഡണ്ട് അനസ് റഹീം അദ്ധ്യക്ഷനായിരുന്നു. ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ച് ഡോ.രാഹുൽ അബ്ബാസ് , ആക്ടിങ് സെക്രട്ടറി സന്തോഷ് സാനി,ട്രഷർ നിധീഷ് ചന്ദ്രൻ,ചാരിറ്റി വിങ് കൺവീനർ മണിക്കുട്ടൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി
കൂടുതൽ വിവരങ്ങൾക്കും ക്യാമ്പിൽ രെജിസ്റ്റർ ചെയ്യുവാനും ബന്ധപ്പെടുക 38285008,33874100
ക്യാമ്പിൽ രെജിസ്റ്റർ ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം

📞 *IYCC HELP DESK -38285008*

https://chat.whatsapp.com/CCSJgvxvJlG7EVw74krSx2