മനാമ:”സാമൂഹിക നന്മക്കു സമർപ്പിത യുവത്വം” എന്ന ആപ്തവാക്യം ഉൾക്കൊണ്ട് കഴിഞ്ഞ 10 വർഷമായി ബഹ്റൈനിൽ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ, കലാ കായിക മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കു പുറത്തെ ആദ്യ കോൺഗ്രസ്സ് യുവജന സംഘടനയായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സിന്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ ക്വിറ്റ് ഇന്ത്യ ദിനമായ ഓഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 9 വരെ നടക്കുകയാണ്.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആശയങ്ങൾ ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ സംഘടനയോട് ചേർത്ത് നിർത്തുകയാണ് ലക്ഷ്യം.
സംഘടനയിലേക്കു പുതുതായി കടന്നുവരുന്നവർക്ക് അംഗത്വം എടുക്കുവാനും, നിലവിലുള്ള അംഗങ്ങൾ അവരുടെ അംഗത്വം പുതുക്കുവാനും സാധിക്കും. വളരെ ലളിതമായി തങ്ങളുടെ വിവരങ്ങൾ ചേർക്കാവുന്ന തരത്തിലാണ് മെമ്പർഷിപ്പ് ഫോം തയ്യാറാക്കിയിരിക്കുന്നത് (സംഘടനയിലെ നിലവിലുള്ള അംഗങ്ങൾ നിർബന്ധമായും അംഗത്വം പുതുക്കേണ്ടതാണ്). മെമ്പർഷിപ്പ് ക്യാമ്പയിൻ അവസാനിച്ച ശേഷം രജിസ്റ്റർ ചെയ്യ്ത മുഴുവൻ അംഗങ്ങൾക്കും സാധ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്ന രീതിയിലാണ് മെമ്പർഷിപ്പ് കാർഡ് വിതരണം ചെയ്യുന്നത്.
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി ബഹ്റൈൻ) ൽ അണിചേർന്നു ഒന്നിച്ചു പ്രവർത്തിക്കുവാൻ ഏവരെയും സ്വാഗതം ചെയ്തുകൊള്ളുന്നതായി പ്രസിഡണ്ട് ഫാസിൽ വട്ടോളി സെക്രട്ടറി അലൻ ഐസക്,ട്രഷരർ നിധീഷ് ചന്ദ്രൻ, മെമ്പർഷിപ് കൺവീനർ അജ്മൽ ചാലിൽ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും അംഗത്വത്തിനുമായി ബന്ധപ്പെടുക: 3551 0845,3389 4862,3997 6153.