ഓൺലൈൻ ഓണപ്പാട്ട് 2020 മത്സര വിജയികളെ നാളെ പ്രഖ്യാപിക്കും


മനാമ:ഐ വൈ സി സി ബഹ്‌റൈന്റെ ഓണാഘോഷത്തിന്റെ ഭാഗമായി റിഫാ ഏരിയ കമ്മറ്റി സംഘടിപ്പിച്ച ഓൺലൈൻ ഓണപ്പാട്ട് വിജയികളെ നാളെ പ്രഖ്യാപിക്കും. ബഹ്‌റൈനിലെ പ്രവാസി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു പരുപാടി സംഘടിപ്പിച്ചത്. മൂന്ന് വിഭാഗങ്ങളിലായി 37 മത്സരാർഥികളാണ് പങ്കെടുത്തത്. വാദ്യോപകരങ്ങളുടെ സഹായമില്ലാതെ ഓണപ്പാട്ട് പാടി വീഡിയോ റിക്കാർഡ് ചെയ്ത് അയക്കുക, അതിൽ നിന്നും മികച്ച ഗായകരെ തെരഞ്ഞെടുക്കുക .സംഘടനയുടെ ഫെയിസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോകൾകളിൽ നിന്നും ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിക്കുന്ന പാട്ടിന് പ്രോത്സാഹന സമ്മാനം നൽകുന്നുണ്ട്. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് 3001,,2001 ഇന്ത്യൻ രൂപയാണ് സമ്മാനമായി ലഭിക്കുക. പ്രോത്സാഹന സമ്മാനം 2001 രൂപയാണ്
നാളെ ശനിയാഴ്ച്ച(12/09/2020) ബഹ്‌റൈൻ സമയം വൈകിട്ട് 7മണിക്ക് വിജയികളെ പ്രഖ്യാപിക്കും. ഐ വൈ സി സി യുടെ ഔദ്യോഗിക പേജിലൂടെ പ്രശസ്ത പിന്നണി ഗായികയും,ഗാനരചേതാവും,സംഗീത സംവിധായികയുമായ ശ്രീമതി പ്രമീള വിജയികളെ പ്രഖ്യാപിക്കും. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായി റിഫാ ഏരിയ കമ്മറ്റി പ്രസിഡണ്ട് ബെന്നി മാത്യു,സെക്രട്ടറി ഷമീർ അലി,ട്രഷർ രാജേഷ് നാലബ്രത്ത് എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു