മനാമ : കേരളാ പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ വർക്കിംഗ് പ്രസിഡണ്ടും, എംഎൽ എ യുമായ പി ടി തോമസിന്റെ വിയോഗത്തെ തുടർന്നു ഐ വൈ സി സി അനുശോചനയോഗം സംഘടിപ്പിച്ചു. ഗുദൈബിയാ ദേശീയ കമ്മറ്റി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഐ.വൈ.സി.സി. ദേശീയ കമ്മറ്റി പ്രസിഡണ്ട് ജിതിൻ പരിയാരം അധ്യക്ഷത വഹിച്ചു.
കേരളത്തിലെ കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ സംശുദ്ധ രാഷ്ട്രീയ പ്രവർത്തകരിലൊരാളും സ്വന്തം നിലപാടുകളിലുറച്ചു നിന്നുകൊണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തുകയും സ്വന്തം വ്യക്തിത്വ മഹിമകൊണ്ട് ജനഹൃദയങ്ങളിൽ പ്രത്യേക സ്ഥാനം നേടുകയും ചെയ്യ്ത വ്യക്തിയാണ് പി ടി. ലോകസഭയിലായാലും നിയമസഭയിലായാലും വിഷങ്ങൾ സമഗ്രമായി പഠിച്ച ശേഷം അദ്ദേഹം നടത്തിയ അവതരണ ശൈലി എന്നും ഓർമ്മിക്കപ്പെടുമെന്നും ഐ വൈ സി സി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുശോചന യോഗത്തിൽ ഭാരവാഹികൾ പറഞ്ഞു.
ഏതാനും വർഷം മുൻപ് ഐ വൈ സി സി സംഘടിപ്പിച്ച “യുവ ജാഗ്രതാ സദസ്സ് ” ൽ പങ്കെടുത്ത പി.ടി തോമസുമായുള്ള അനുഭവവും ഭാരവാഹികൾ അനുസ്മരിച്ചു.
ചടങ്ങിൽ ദേശീയ വൈസ് പ്രസിഡന്റ് രഞ്ജിത്ത് പി എം, ജോയിൻ സെക്രട്ടറി ജമീൽ, ചാരിറ്റി വിങ് കൺവീനർ ഷഫീക് കൊല്ലം, മീഡിയ സെൽ കൺവീനർ അലൻ ഐസക്ക് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിനു ജോയിൻ സെക്രട്ടറി ബൈജു വണ്ടൂർ സ്വാഗതവും, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ നന്ദിയും പറഞ്ഞു.