മനാമ: ഐ വൈ സി സി വാർഷിക പുനസംഘടനയുടെ ഭാഗമായി ബന്ധപ്പെട്ട് ഏരിയാ കമ്മറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പും പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണവും 24/02/2023 (വെള്ളിയാഴ്ച്ച) വൈകിട്ട് 8 മണിക്ക് മനാമ കെ സിറ്റി ഹാളിൽ വച്ചു നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കോൺഗ്രസ്സ് അനുഭാവികളായ ആളുകൾക്ക് അംഗത്വം എടുക്കുവാനും കൂടുതൽ വിവരങ്ങൾക്കും 33894862, 33412611, 33914200 എന്നി നമ്പറുകളിൽ ബന്ധപ്പെടുക