കെപിസിസി പ്രസിഡൻ്റ് ആയി k സുധാകരൻ്റെ നിയമനം കാലഘട്ടത്തിൻ്റെ അനിവാര്യത ആണ്, പിണറായി സർക്കാരിൻ്റെ രണ്ടാം വരവിലുടെ നിർജ്ജീവമായ പാർട്ടി സംവിധാനം പുനരുജ്ജീവിപ്പിക്കാനും പ്രവർത്തകർക്ക് ആവേശം പകരുവാനും സുധാകരനു കഴിയും, നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയശേഷം കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന പ്രവർത്തകരുടെ ആഗ്രഹത്തിന് അനുസരിച്ച് തീരുമാനം കൈകൊണ്ട അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിക്ക് പ്രത്വേകം അഭിനന്ദനങ്ങൾ,പാരമ്പര്യ ഗ്രൂപ്പുകാരുടെ സമ്മർദ്ദത്തിന് വഴങ്ങാതെ ഗ്രൂപ്പ് വീതം വെല്പില്ലാതെ പ്രവർത്തക വികാരം മാനിച്ച്,പരമ്പരാഗത ശൈലി മാറ്റി വെച്ചു പ്രതിപക്ഷ നേതാവ് ആയി Vd സതീശനും kpcc പ്രസിഡൻ്റ് സുധാകരനും വന്നത് തീർച്ചയായും കോൺഗ്രസിൽ പുതിയുഗ പിറവി ഉണ്ടാക്കുക തന്നെ ചെയ്യും, ഐവൈസി സി നിറഞ്ഞ മനസോടെ സ്വാഗതം ചെയ്യുകയാണ് എന്നും പ്രസിഡൻ്റ് അനസ് റഹിം,സെക്രട്ടറി എബി യോൺ അഗസ്റ്റിൻ ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു