മനാമ : ബഹറിനിൽ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈൻ അഞ്ചാമത് യൂത്ത് ഫെസ്റ്റ് ജൂലൈ ആറ് വെള്ളിയാഴ്‌ച ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു .ചടങ്ങിൽ ഐ വൈ സി സി ബഹ്‌റൈന്റെ പ്രഥമ ശുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം അഷ്‌റഫ് താമരശ്ശേരിക്ക് നൽകും .അനശ്വര രക്ത സാക്ഷി യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ നിയോജക മണ്ഡലം സെക്രട്ടറി ശുഹൈബിന്റെ സ്മരണാർദ്ധം ഏർപെടുത്തുന്ന പ്രഥമ പുരസ്കാരത്തിനാണ് പ്രവാസലോകത്തെ സാമൂഹിക പ്രവർത്തകൻ അർഹനായത് . ഈ വർഷവും വിപുലമായ പരുപാടികളോടെ ആണ് യൂത്ത് ഫെസ്റ്റ് ആഘോഷിക്കുന്നതെന്നും നാട്ടിൽ നിന്നുമുള്ള സാമൂഹിക രാഷ്രീയ രംഗത്തെ നേതാക്കൾ പരുപാടികളിൽ സംബന്ധിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു .പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം സെക്രട്ടറി ഷബീബ് മൂക്കൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു