ബഹ്‌റൈൻ : 2013 മാർച്ച് മാസം ബഹ്‌റൈനിലെ കോൺഗ്രസ് അനുഭാവികളായ യുവാക്കൾ ചേർന്ന് രൂപം നൽകിയ സംഘടനയാണ് ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്. 9 ഏരിയകളായിട്ടാണ് സംഘടനാ പ്രവർത്തിക്കുന്നത്. ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്ത് സജീവമാണ് ഐവൈസിസി.
എല്ലാ വർഷവും സംഘടനാ യൂത്ത് ഫെസ്റ്റ് സംഘടിപ്പിക്കാറുണ്ട്.എല്ലാ വർഷവും ഓപ്പൺ വേദികളിൽ സംഘടിപ്പിക്കാറുള്ള യൂത്ത് ഫെസ്റ്റ് ഈ വർഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുന്നത്.
ബഹ്‌റൈൻ ഐമാക്കിൽ വെച്ച് സെപ്റ്റംബർ 24 തിയതി വൈകിട്ട് 4 മണിക്കാണ് Iyccyouthfestv2021 നടത്തപ്പെടുന്നത്.വിവിധ കലാപരുപാടികളോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് പൊതുയോഗം നടക്കും. ഐവൈസിസി ദേശീയ പ്രസിഡന്റ് അനസ് റഹീമിന്റെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ യൂത്ത് കൊണ്ഗ്രെസ്സ് ദേശീയ ഭാരവാഹികളും,എം പി മാർ എംഎൽഎ മാർ കെപിസിസി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. ഏറ്റവും മികച്ച സാമൂഹിക പ്രവർത്തകന് ശുഹൈബിന്റെ പേരിലുള്ള പുരസ്കാരം സമ്മാനിക്കും.ആതുരസേവന രംഗത്ത് നിന്നുമുള്ള പത്ത് ആരോഗ്യ പ്രവർത്തകരെ ചടങ്ങിൽ ആദരിക്കും.
അനസ് റഹിം(ഐവൈസിസി ദേശീയ പ്രസിഡന്റ്) എബിയോൺ അഗസ്റ്റിൻ(ഐവൈസിസി ദേശീയ ജനറൽ സെക്രട്ടറി)നിതീഷ് ചന്ദ്രൻ(ഐവൈസിസി ദേശീയ ട്രഷർ)ഹരി ഭാസ്കരൻ(യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ)
ബെൻസി ഗനിയുഡ് വസ്റ്റ്യൻ(മാഗസിൻ എഡിറ്റർ)ബേസിൽ നെല്ലിമറ്റം(മീഡിയ സെൽ കൺവീനർ) എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു