മനാമ :ഐ വൈ സി സി ബഹ്‌റൈൻ ഹെല്പ് ഡെസ്കിന്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകളുടെ വിതരണം നടത്തി. ബഹ്റിന്റെ വിവിധ മേഖലകളിൽ കോവിഡ്19 മായി ബദ്ധപ്പെട്ട് ജോലി ഇല്ലാതെ ബുദ്ധിമുട്ടുന്ന പ്രവാസികൾക്കാണ് കിറ്റുകൾ വിതരണം നടത്തിയത്. സെൻട്രൽ കമ്മറ്റി ഓഫീസിൽ വെച്ച് പാക്ക് ചെയ്ത കിറ്റുകൾ 9 ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം നടത്തിയത്. ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്യുന്നതിന് പുറമെയാണ് പച്ചക്കറി കിറ്റുകളും വിതരണം നടത്തുന്നത്. ബഹറിനിൽ മറ്റ് സംഘടനകളൊന്നും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യുന്നില്ല.അതുകൊണ്ട് തന്നെ ഹെല്പ് ഡെസ്കിലേക്ക് നിരവധി കോളുകൾ ആണ് വരുന്നത്.ഏകദേശം 400 കിലോ പച്ചക്കറി ഉപയോഗിച്ചാണ് കിറ്റുകൾ തെയ്യാറാക്കിയത്.നൂറോളം കുടുംബങ്ങൾക്ക് വെള്ളിയാഴ്ച്ച മാത്രം കിറ്റുകൾ എത്തിച്ച് നൽകി