സാമ്പത്തിക തട്ടിപ്പ് — ഇന്ത്യക്കാരനെ ഒരുവർഷത്തെ തടവിന് വിധിച്ചു

barscuffsബഹ്‌റൈൻ : കമ്പനി യുടെ അക്കൗണ്ടിൽ നിക്ഷേപിക്കാനുള്ള പണം മോഷണം നടത്തിയ കുറ്റത്തിനാണ് ഹൈ ക്രിമിനൽ കോടതി മുപ്പത്തിനാലുകാരനായ ഇദ്ദേഹത്തിനെതിരെ ശിക്ഷ വിധിച്ചത് , മാമീറിൽ ഒരു ഓട്ടോഷോറൂമിൽ അക്കൌണ്ടൻറ് മാനേജരായി ജോലിനോക്കുകയായിരുന്ന ഇയാൾ ഷോറൂമിൽ നിന്നും 33,000 ബഹ്റിൻ ദിനാർ പണം മോഷ്ടിക്കുകയായിരുന്നുവെന്നു അന്വേഷണ റിപ്പോർട്ടിൽ പറയുന്നു,കമ്പനി ഡ്രൈവർ അടുത്ത ദിവസം ബാങ്കിൽ നിക്ഷേപിക്കാൻ വച്ച കമ്പനി തുക തിരിച്ചുവന്നുനോക്കിയപ്പോൾ ബോക്സിൽ പണം കാണാതാവുകയായിരുന്നു , അവസരം മുതലാക്കിയ പ്രതി പണം മോഷ്ടിച്ചതായും അന്വേഷണത്തിൽ തെളിഞ്ഞു. പ്രതികുറ്റം സമ്മതിച്ചിട്ടുണ്ട്. കൂട്ടുകാരുമായി ചേർന്ന് ഒരു ക്ളീനിംഗ് കമ്പനി തുടങ്ങുന്നതിനായിട്ടാണ് പണം മോഷിടിച്ചതെന്നു ഇയാൾ പറഞ്ഞു. കഴിഞ്ഞ എട്ടുവർഷമായി പ്രതിഈ കന്പനിയിൽ ജോലിചെയ്തുവരികയാണ്. ഒരുവർഷം ജയിൽ ശിക്ഷ ആണ് കോടതി വിധിച്ചിരിക്കുന്നത് , തടവ് ശിക്ഷക്ക് ശേഷം പ്രതിയെ നാട് കടത്തുമെന്നും വിധിയിൽ പറയുന്നു