ഒമാൻ:ഒമാനിലെ ഈ വർഷത്തെ ആദ്യ അവധി ദിവസം ഈ വരുന്ന ജനുവരി 11ന് ആയിരിക്കുമെന്ന് ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരിക് പുറപ്പെടുവിച്ച റോയൽ ഡിക്രി പ്രകാരം അറിയിച്ചു .ഒമാന്റെ മുൻ സുൽത്താനും ദീർഘദർശിയുമായ ഭരണാധികാരിയുമായ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദിന്റെ സ്വർഗ്ഗാരോഹണ വാർഷിക ദിവസമാണ് ജനുവരി 10, അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ഇപ്പോഴത്തെ സുൽത്താൻ ഹൈതം ബിൻ താരിഖ് 2020 ജനുവരി 11 നു അധികാരം ഏറ്റെടുക്കുകയായിരുന്നു.ആയതിനാൽ വരുന്ന ജനുവരി 11ന് ഔദ്യോഗിക അവധി ആയിരിക്കുമെന്ന് ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരിക് പുറപ്പെടുവിച്ച റോയൽ ഡിക്രി പ്രകാരം അറിയിച്ചു.