
പ്രവാസി വകുപ്പ് ഇല്ലാതാക്കിയപ്പോൾ മോഡി സർക്കാർ പറഞ്ഞിരുന്നത് വിദേശകാര്യ വകുപ്പ് പ്രവാസികളുടെ ക്ഷേമകാര്യങ്ങൾ നോക്കുമെന്നുള്ളതായിരുന്നു, എന്നാൽ ആ വകുപ്പിന്റെ വിഹിതത്തിൽ മുൻ വര്‍ഷത്തെ അപേക്ഷിച്ച് 7000 കോടിയിലധികം രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഈ കുറവ് പരിഹരിക്കുവാൻ പാസ്പോര്‍ട്ട് സേവനങ്ങൾക്കു നിലവിലുള്ള ചാർജുകളിൽ വർദ്ധനവ് വരുത്തി വരുമാനം കാണ്ടെത്തുവാനുള്ള ഹിഡൻ അജണ്ടയാണ് ബജറ്റ് മുന്നോട്ടു വെയ്ക്കുന്നതെന്നു ന്യയാമായും സംശയിക്കേണ്ടിയിരിക്കുന്നുവെന് നും മുനീർ പറഞ്ഞു.
കേരളത്തിന്റെ പേരും പേലും പരാമര്‍ശിക്കാത്ത തികച്ചും നിരാശാജനകമായ ബജറ്റാണ് ഇതെന്നും, അധികാരം നിലത്തുവാൻ സഹായിച്ച പ്രാദേശിക പാർട്ടികോളോട് കൂറ് കാണിക്കിക്കുന്ന ‘കസാര താങ്ങി’ ബജറ്റ് ആണ് ഇത് എന്ന്, ആന്ധ്രായ്ക്കും ബിഹാറിനും വാരിക്കോരി നൽകിയതിലൂടെ വ്യക്തമാകുന്നെതന്നും മുനീർ വർത്തകുറിപ്പിൽ കുറ്റപ്പടുത്തി.