പ്രവാസികളുടെ യാത്ര – വാകിസ്‌നഷൻ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ജിദ്ദ ഒ ഐ സി സി പ്രധാനമന്ത്രിക്കു നിവേദനം അയച്ചു.

ജിദ്ദ : കോവിഡ് മഹാമാരിയുടെ പ്രതിസന്ധയിൽ അകപ്പെട്ട പ്രവാസികളുടെ പ്രശനങ്ങൾ പരിഹരിക്കുന്നതിന് ആവിശ്യമായ നടപടികൾ സ്വികരിക്കണമെന്നു ആവിശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കു ജിദ്ദ ഒ ഐ സി സി നിവേദനം അയച്ചു. ഇന്ത്യയ്ക്ക് പുറത്തു കോവിഡ് 19 മൂലം ജീവൻ നഷ്ടപ്പെട്ട പ്രവാസികൾക്കും നഷ്ടപരിഹാരം നൽകണമെന്നും. ഇതിനോടകം 2000 ത്തിൽ അധികം പ്രവാസികൾ വിദേശങ്ങളിൽ മരണപെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന കണക്ക്. അതിൽ ബഹു ഭൂരിപക്ഷത്തിന്റെയും ഇന്ത്യയിലുള്ള കുടുംബങ്ങൾ അനാഥമായിരിക്കുകയാണ്. സുപ്രീം കോടതിയുടെ സമീപകാല നിർദേശവും ഉൾക്കൊണ്ട് കേന്ദ്ര സർക്കാറിന്റെ സഹായ പട്ടികയിൽ ഇവരെയും ഉറപ്പാക്കണമെന്നും റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ അയച്ച നിദേവനത്തിൽ ചൂണ്ടിക്കാട്ടി.

കേന്ദ്രസർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്താതെ എല്ലാ രാജ്യങ്ങളും അംഗീകരിക്കുവാനുള്ള നടപടികൾ ഉറപ്പുവരുത്തണം. സൗദി അറേബ്യ പോലുള്ള രാജ്യങ്ങൾ ഇന്ത്യൻ സർട്ടിഫിക്കറ്റിനു അവരുടെ നയതന്ത്ര കാര്യാലയങ്ങൾ സാക്ഷ്യപ്പെടുത്തൽ നിർബന്ധമാക്കിയിരിക്കുന്നു. ഇത്തരം സമീപനം ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന 32 ദശലക്ഷത്തിലധികം പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതാണ്. ഇന്ത്യയിൽ നിന്നും ലഭിക്കുന്ന വസ്‌കിനഷൻ സർട്ടിഫിക്കറ്റ്
അന്താരാഷ്ട്രതലത്തിൽ ആവശ്യപ്പെടുന്ന ആദ്യത്തെ ഡോസുകളുടെ തീയതിയും ബാച്ച് നമ്പറും ഉൾപ്പെടുത്തിയുള്ള എല്ലാ വിവരങ്ങളോട് കൂടിയായിരിക്കണം, ഇപ്പോൾ കോവിൻ വെബ്‌സൈറ്റിൽ നിന്നുള്ള അന്തിമ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യേണ്ടത്.

ധാരാളം പ്രവാസി ഇന്ത്യക്കാർ‌ക്ക് അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നും പൂർണ്ണമായോ ഭാഗികമായോ വാക്സിനേഷൻ എടുത്തതിനു ശേഷം ഇവിടെ എത്തിയിട്ടുണ്ട്‌, എന്നാൽ അവർക്ക് ആ വിവരങ്ങൾ രേഖപെടുത്തുവാനുള്ള സംവിധാനം ഏർപെടുത്തിട്ടില്ല, ഇത് മൂലം പലർക്കും വീണ്ടും ഇന്ത്യയിൽ നിന്നും വാകിസ്‌നഷൻ എടുക്കുകയോ, അല്ലെങ്കിൽ ആവിശ്യപെടുന്ന സമയങ്ങളിൽ ആർ ടി പി സി ആർ ടെസ്റ്റ് നടത്തുകയോ ചെയ്യേണ്ടതായി വരുന്നു. ഇത്തരക്കാർക്ക്‌ ഇന്ത്യയിൽ നിന്ന് വാക്സിനേഷൻ നൽകിയതുപോലുള്ള ആനുകൂല്യങ്ങൾ ലഭ്യമാകണം. ഒപ്പം കോവാക്സിനു അന്ത്രരാഷ്ട്രതലത്തിൽ അംഗീകാരം കിട്ടുന്നതിനുള്ള നടപടികൾ ഊർജിതമാകണം. വിദേശത്ത് ജോലി ചെയ്യുന്ന ധാരാളം ഇന്ത്യക്കാർ‌ക്ക് ജോലി നഷ്‌ടപ്പെടുകയോ അല്ലെങ്കിൽ‌ അവർ‌ ജോലി ചെയ്യുന്ന രാജ്യങ്ങളിലേക്കുള്ള പ്രവേശനം താൽ‌ക്കാലികമായി നിർത്തിവയ്ക്കുകയോ ചെയ്യുതിരിക്കുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുന്ന ഈ സ്ഥിതി വിശേഷത്തിൽ, വിദേശ രാജ്യങ്ങളെ ക്രിയാത്മകമായി സ്വാധീനിച്ചുകൊണ്ട് കോവിഡ് മാനദണ്ഡങ്ങളോടെ നേരിട്ടുള്ള വിമാന സർവീസ് പുനാരാംഭിക്കുന്നതിനുള്ള നടപടികൾ സ്വികരിക്കുക. കുറഞ്ഞ പക്ഷം പ്രതിരോധശേഷിയുള്ള ഇന്ത്യൻ പ്രവാസികൾക്ക് അവർ ജോലി ചെയ്യുന്ന രാജ്യങ്ങളിൽ പ്രവേശിക്കാൻ അവസരം ഉറപ്പുവരുത്തണമെന്നും, അല്ലാത്ത പക്ഷം വലിയ സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും മുനീർ നിവേദനത്തിൽആവിശ്യപ്പെട്ടു

  .