
യോഗത്തിൽ കെ.എം.സി.സിക്കു വേണ്ടി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ടു അനുശോചിച്ചു. ആദർശ രാഷ്ട്രീയം കൊണ്ടും ശക്തമായ നിലപാടുകൾ കൊണ്ടും വേറിട്ടു നിന്ന പി.ടി തോമസിന്റെ വിയോഗം കേരള സമൂഹത്തിനു വലിയ നഷ്ടമാണ് എന്നു അദ്ദേഹം അനുശോചിച്ചു. പി.ടി തോമസിനെ പോലുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ വിയോഗം വലിയ വിടവാണ് സൃഷ്ടിച്ചത് എന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം പേറുന്ന കുടുംബങ്ങളുടെയും കൊണ്ഗ്രസിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും ജിദ്ദ നവോദയക്കു വേണ്ടി അനുശോചിച്ചു കൊണ്ടു രക്ഷാധികാരി ഷിബു തിരുവനന്തപുരം പറഞ്ഞു
മുഹമ്മദ് ബഷീർ (തനിമ), അഡ്വ. മുഹമ്മദ് അഷ്‌റഫ് (എം എസ് എസ് ), അജി പി പിള്ള (ടി എസ് എസ്) ഷാനവാസ് വണ്ടൂർ ( വേൾഡ് മലയാളി ഫെഡറേഷൻ) അയൂബ് പന്തളം ( പി ജെ എസ്), സാക്കിർ ഹുസൈൻ എടവണ്ണ, അലി തേക്കുതോട്, നാസിമുദ്ധീൻ മണനാക്, നൗഷാദ് അടൂർ, ഷുക്കൂർ വക്കം, അഷറഫ് ടി കെ, ഫസലുള്ള വെള്ളുവബാലി, അനിൽ കുമാർ പതനംത്തിട്ട, അനിൽ ബാബു അമ്പലപ്പള്ളി, മുജീബ് മൂത്തേടം, മോഹൻ ബാലൻ, സിദ്ദിഖ് ചോക്കാട്, ഷിനോയ് കടലുണ്ടി, മുജീബ് മുക്കം, അബ്ദുൽ വഹാബ്, സലിം ആലപ്പുഴ, മുസ്തഫ പുളിക്കൽ, സുബൈർ നാലകത്ത് എന്നിവർ സംസാരിച്ചു. പി ടി ഏറെ സ്നേഹിച്ച വയലാറിന്റെ “ചന്ദ്ര കളഭം ചാർത്തി ഉറങ്ങും തീരം” എന്ന ഗാനവും ആലപിച്ചു.
