
ജിദ്ദ ഒ ഐ സി സി യുടെ പ്രവാസി സേവന കേന്ദ്ര, നോർക്ക ഹെല്പ് സെൽ, പ്രവാസി ക്ഷേമ നിധി സഹായ കേന്ദ്രം എന്നിവയിലൂടെ നിരവധി പേർക്ക് സഹായകരമായി പ്രവർത്തിക്കാൻ സാധിച്ചത് പ്രവാസി സമൂഹം നൽകിയ പിന്തുണകൊണ്ടാണന്നു റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ പറഞ്ഞു. പരിപാടിയുടെ ഒരുക്കങ്ങളുമായി ബന്ധപെട്ടു നടത്തിയ യോഗത്തിൽ ആദ്യക്ഷം വഹിച്ചു സംസാരിക്കുകയായിരുന്നു. സകീർ ഹുസൈൻ എടവണ്ണ, അലി തേക്കുതോട്, നൗഷാദ് അടൂർ, നാസിമുദ്ധീൻ മണനാക്, അസാബ് വർക്കല, അഷ്‌റഫ് വടക്കേകാട്, അനിൽ കുമാർ കണ്ണൂർ, സമീർ നദവി കുറ്റിച്ചൽ, ഗഫൂർ പാറാഞ്ചേരി, റഫീഖ് മൂസ ഇരിക്കൂർ, സുബ്ഹാൻ വണ്ടൂർ, വിജാസ് ചിതറ, സിദ്ദിഖ് ചോക്കാട് എന്നിവർ സംസാരിച്ചു. പാചക മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവര്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന വിഭാഗം,പേര് , മൊബൈല്‍ നമ്പര്‍ , സ്ഥലം എന്നിവ മുമ്പ് നിങ്ങള്‍ ഉണ്ടാക്കിയ കേക്ക് /സലാഡ്/പായസത്തിന്റെ ഒരു ഫോട്ടോ സഹിതം+966 551328244, +966 508350151 +966 50 814 4804 എന്ന നമ്പറുകളിലേക്ക് വാട്ടസ്ആപ് ചെയ്യുക.