ജിദ്ദ സീസൺ ആഘോഷങ്ങൾക്ക് തുടക്കം : വെടിക്കെട്ടും ഡോൺ ഷോയും നാടകവും മ്യൂസിക് നൈറ്റും

റിയാദ്: ജിദ്ദ സീസൺ ആഘോഷങ്ങൾക്ക് തുടക്കമായി . വെടിക്കെട്ടും ഡോൺ ഷോയും നാടകവും മ്യൂസിക് നെറ്റും ആഘോഷങ്ങൾക്ക് പൊലിമയേറി . ‘വൺസ് എഗൈൻ’ എന്ന തലക്കെട്ടിൽ ജിദ്ദ പ്രൊമെനേഡ് ആർട്ട് ഓഫ് വാട്ടർ ഫ്രണ്ടിൽ ജിദ്ദ ഗവർണർ അമീർ സഊദ് ബിൻ അബ്ദുല്ല ബിൻ ജലവി പരിപാടികൾ ഉദ്ഘാടനം ചെയ്തത് . ഡ്രോൺ വിമാനങ്ങളുടെ ലേസർ ഷോ, വെടിക്കെട്ട്, വിഷ്വൽ ഡിസ്‌പ്ലേകൾ, ട്രാവൽ ഷോകൾ എന്നിവയോടെ സീസൺ പരിപാടികൾക്ക് തുടക്കമായത്. നിരവധി ആളുകളാണ് ഉദ്ഘാടന ചടങ്ങിന് എത്തിയത് .‘സിറ്റി വാക്ക്’ ഉൾപ്പെടെ നിരവധി ഏരിയകളിൽ ഇവൻറുകൾ അരങ്ങേറും. ഏറ്റവും പ്രശസ്തമായ അന്താരാഷ്ട്ര ബ്രാൻഡുകൾ അവതരിപ്പിക്കുന്ന ഒരു ഷോപ്പിങ് ഫെസ്റ്റിവൽ ജിദ്ദ സീസണിെൻറ പുതിയ പതിപ്പിൽ ഉൾപ്പെടും. അനുഭവങ്ങൾ, സാഹസികതകൾ, സംവേദനാത്മക ഗെയിമുകൾ, കലാ-സാംസ്കാരിക പ്രകടനങ്ങൾ തുടങ്ങി അഞ്ച് വിനോദ മേഖലകളിലായി അയ്യായിരത്തിലധികം പരിപാടികൾ ഇത്തവണ സീസണിൽ അരങ്ങേറും. ഇമാജിൻ മോനെറ്റിലും പ്രിൻസ് മജിദ് പാർക്കിലും നിരവധി പരിപാടികളും അന്താരാഷ്ട്ര സംഗീതകച്ചേരികളും നടക്കും .മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സൗദ് ബിൻ മിശ്അലിെൻറ രക്ഷാകർതൃത്വത്തിൽ ആരംഭിച്ച ‘ജിദ്ദ സീസൺ 2024’ വ്യത്യസ്‌തമായ നിരവധി വിനോദ, വിനോദസഞ്ചാര, സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കും.സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ഗെയിമുകളുടെയും വിനോദ പരിപാടികളുടെയും വേറിട്ട അനുഭവങ്ങൾ നൽകുന്നതിന് ‘വാർണർ ബ്രദേഴ്സ് ഡിസ്കവറി: സെലിബ്രേറ്റ് എവരി സ്റ്റോറി’ എന്ന ഒരു ഏരിയയും ഒരുക്കിയിട്ടുണ്ട്. ആദ്യമായാണ് സൗദിയിൽ ഇങ്ങനെയൊരു പരിപാടി. അറബ് നാടകങ്ങൾ അരങ്ങേറും. വിവിധ റെസ്റ്റോറൻറുകൾ, കഫേകൾ, ഷോപ്പിങ് സ്റ്റോറുകൾ എന്നിവയും ഫെസ്റ്റിവൽ സ്ഥലങ്ങളിൽ ഉടനീളമുണ്ടാകും. ഈ വർഷത്തെ ഏറ്റവും പ്രശസ്തമായ കഥകളെയും കഥാപാത്രങ്ങളെയും ഒരു കുടക്കീഴിൽ ഒരുമിച്ച് കൊണ്ടുവരുന്ന പരിപാടിയും ഇതോടൊപ്പം നടക്കും .ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവൽക്കരണത്തിന് സംഭാവന നൽകുക, യുവതീയുവാക്കൾക്ക് പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ നൽകുക, ജിദ്ദ നഗരത്തിലേക്ക് നിക്ഷേപങ്ങൾ ആകർഷിക്കുക, ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ജിദ്ദയുടെ സ്ഥാനം വർധിക്കുക എന്നിവയാണ് സീസൺ പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്. 

.