തൊഴിൽ നിയമ ലംഘകരെ കണ്ടെത്താൻ ‘ക്ലീ​ൻ ജ​ലീ​ബ്​’

കു​വൈ​റ്റ് സി​റ്റി: ‘ക്ലീ​ൻ ജ​ലീ​ബ്​’ കാമ്പയിന്റെ ഭാ​ഗ​മാ​യി ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖി​ൽ കൂ​ട്ട പ​രി​ശോ​ധ​നക്ക് സാധ്യത. ഔദ്യോഗികമായി എന്നാണ് ആരംഭിക്കുക എന്നത് സംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെകിലും,ശ്കതമായ ലേബർ ചെക്കിങ് ഉണ്ടാകുമെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിലും അവ്യകതമായ നിരവധി വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ഈ സാഹചര്യത്തിൽ നി​ര​വ​ധി വി​ദേ​ശി​ക​ൾ അ​വ​ധി​യെ​ടു​ത്ത്​ നാ​ട്ടി​ൽ ലേക്ക് പോകാൻ തയാറെടുക്കുന്നതായാണ് വിവരം.അ​ബ്ബാ​സി​യ​യി​ൽ കെ​ട്ടി​ട​ങ്ങ​ളു​ടെ ബേസ്‌മെന്റിൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​ല ക്രിസ്​​ത്യ​ൻ ദേ​വാ​ല​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ദി​വ്യ​ബ​ലി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ ശു​ശ്രൂ​ഷ​ക​ളും ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന്​ വി​ശ്വാ​സി​ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

മൂ​ന്നു​മാ​സം​കൊ​ണ്ട്​ പ്ര​ദേ​ശ​ത്തെ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും പി​ടി​കൂ​ടു​മെ​ന്നും മൂ​ന്നു​മാ​സ​ത്തി​നു​ശേ​ഷം ജ​ലീ​ബ്​ ഇ​തു​പോ​ലെ​യാ​യി​രി​ക്കി​ല്ലെ​ന്നും കു​വൈ​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി മേ​ധാ​വി എ​ൻ​ജി. അ​ഹ്​​മ​ദ്​ അ​ൽ മ​ൻ​ഫൂ​ഹി ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. കു​വൈ​ത്തി​ൽ മ​ല​യാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന സ്ഥ​ല​മാ​ണ്​ അ​ബ്ബാ​സി​യ, ഹ​സ്സാ​വി എ​ന്നി​വ​യു​ൾ​പ്പെ​ടു​ന്ന ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖ്.

പ​രി​ശോ​ധ​ന​ക്കാ​യി അ​ധി​കൃ​ത​ർ ആ​ക്​​ഷ​ൻ പ്ലാ​ൻ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. മുൻപെങ്ങു​മി​ല്ലാ​ത്ത​വി​ധം ശ​ക്​​ത​മാ​യ പ​രി​ശോ​ധ​ന ന​ട​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. അ​ന​ധി​കൃ​ത ക​ട​ക​ളും വി​ദേ​ശി ബാ​ച്ചി​ല​ർ​മാ​ർ താ​മ​സി​ക്കു​ന്ന സ്വ​ദേ​ശി താ​മ​സ മേ​ഖ​ല​യി​ലെ വീ​ടു​ക​ളും അ​ധി​കൃ​ത​ർ മു​ൻ​കൂ​ട്ടി നി​രീ​ക്ഷ​ണം ന​ട​ത്തി ശ്ര​ദ്ധി​ച്ചു​വെ​ച്ചി​ട്ടു​ണ്ട്.

വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ൽ സ​മ​ഗ്ര​വും ശ​ക്​​ത​വു​മാ​യി പ​രി​ശോ​ധ​ന​ക്കാ​ണ്​ അ​ര​ങ്ങൊ​രു​ങ്ങു​ന്ന​ത്. മാ​ൻ​പ​വ​ർ അ​തോ​റി​റ്റി, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, പ​രി​സ്ഥി​തി പ​ബ്ലി​ക്​ ​അ​തോ​റി​റ്റി, വാ​ണി​ജ്യ മ​ന്ത്രാ​ല​യം എ​ന്നി​വ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങു​ന്ന സം​യു​ക്​​ത സ​മി​തി​യാ​ണ്​ പ​രി​ശോ​ധ​ന​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ക. വീ​ടു​ക​ൾ, റി​യ​ൽ എ​സ്​​റ്റേ​റ്റ് കെ​ട്ടി​ട​ങ്ങ​ൾ, വെ​യ​ർ​ഹൗ​സു​ക​ൾ തു​ട​ങ്ങി​യ​വ നി​രീ​ക്ഷ​ണ വി​ധേ​യ​മാ​ക്കും. ഒാ​പ​റേ​ഷ​ൻ റൂം ​തു​റ​ന്നും ആ​കാ​ശ​നി​രീ​ക്ഷ​ണം ന​ട​ത്തി​യും മേ​ഖ​ല​യി​ൽ​നി​ന്ന്​ നി​യ​മ​ലം​ഘ​ക​രെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ന​ത്ത പ​രി​ശോ​ധ​ന​ക്കാ​ണ്​ നീ​ക്കം.

അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്തുക, തൊഴിൽ നിയമലംഘകരെ കണ്ടത്തുക, ഇതുവഴി തൊഴിൽവിപണി പുനഃക്രമീകരിക്കുക എന്നിവയാണ് ‘ക്ലീ​ൻ ജ​ലീ​ബ്​’ എന്ന കാമ്പയിൻ കൊണ്ട് അധികൃതർ ഉദ്ദേശിക്കുന്നത്.